ആശുപത്രിയിൽ നിന്ന് തനിക്ക് ഭക്ഷണവും മരുന്നും മര്യാദയ്ക്ക് ലഭിക്കുന്നില്ല !! തനിക്ക് യാതൊരു പരിഗണയും കിട്ടുന്നില്ലെന്ന് കനിക കപൂര്‍

ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്, സാധാരണക്കാർ മുതൽ ബോളിവുഡ് താരങ്ങൾക്ക് വരെ കൊറോണ പിടിപെട്ടു.ഇന്ത്യയിലും അതിവേഗം പടരുന്ന കൊറോണയെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചിരിക്കുകയാണ്…

kanika-kapoor

ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്, സാധാരണക്കാർ മുതൽ ബോളിവുഡ് താരങ്ങൾക്ക് വരെ കൊറോണ പിടിപെട്ടു.ഇന്ത്യയിലും അതിവേഗം പടരുന്ന കൊറോണയെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചിരിക്കുകയാണ് . ഇപ്പോൾ കനിക പറയുന്നത് എനിക്ക് കിട്ടുന്ന പരിഗണന കുറവാണെന്ന് ഗായിക കനിക കപൂര്‍. ആശുപത്രിയില്‍ തനിക്ക് ഭക്ഷണവും മരുന്നുമൊന്നും മര്യാദയ്ക്ക് തരുന്നില്ലെന്നും, കഴിക്കാന്‍ ആകെ തന്നത് ഒരു ഓറഞ്ചും രണ്ടു ചെറുപഴവും മാത്രമാണെന്നും കനിക കപൂര്‍ പരാതിപ്പെട്ടു.

kanika kapoor

താരത്തിന്റെ ഈ ആരോപണത്തോട് രൂക്ഷമായാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. തനിക്ക് പ്രത്യേകമൊരു ബാത്ത് അറ്റാച്ഡ് മുറി നല്‍കിയിട്ടുണ്ട്.കോവിഡ് രോഗ വിഭാഗത്തിനുള്ള എ.സി യൂണിറ്റ് പ്രത്യേകം നിര്‍മ്മിച്ചിട്ടുണ്ട്. രോഗിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ഞങ്ങള്‍ പുലര്‍ത്തുന്നുണ്ട്.

kanika-kapoor

പക്ഷേ, ആദ്യം ഒരു താരമാണെന്നുള്ള പെരുമാറ്റം അവസാനിപ്പിച്ച്‌ അവര്‍ രോഗി മാത്രമാണെന്ന് ചിന്തിക്കട്ടെ’ എന്നായിരുന്നു ആശുപത്രി വൃത്തങ്ങളുടെ പ്രതികരണം. നിരുത്തര വാദിത്തപരമായ പെരുമാറ്റത്തിന് കനിക കപൂറിനെ സോഷ്യല്‍ മീഡിയ നിശിതമായി വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്.