‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’!!! മതത്തെ അവഹേളിച്ച നടന്‍ അറസ്റ്റില്‍

‘ഹിന്ദുത്വത്തെ അവഹേളിച്ച കേസില്‍ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍. ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’ എന്ന ട്വീറ്റിന്റെ പേരിലാണ് താരം അറസ്റ്റിലായത്. ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ചയാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചേതനെതിരെ ചുമത്തിയിരിക്കുന്നത്. ചേതനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20നാണ് കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്.

സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഹിന്ദുത്വ എന്നത് നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്നായിരുന്നു നടന്റെ വിവാദ ട്വീറ്റ്.

ചേതൻ്റെ ട്വീറ്റ്: ‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിലാണ്’ സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യയെന്ന ‘രാജ്യം’ തുടങ്ങുന്നത് -ഒരു നുണ.

1992: രാമന്റെ ജന്മസ്ഥലമാണ് ബാബരി മസ്‌ജിദ് -ഒരു നുണ.

2023: ഉറിഗൗഡ-നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’ -ഒരു നുണ. ഹിന്ദുത്വത്തെ സത്യം കൊണ്ട് മാത്രമേ തോൽപ്പിക്കാനാകൂ -സത്യം എന്നത് തുല്യതയാണ്”, എന്നായിരുന്നു ചേതന്റെ ട്വീറ്റ്.


2022 ഫെബ്രുവരിയില്‍ ഹിജാബ് കേസ് പരിഗണിച്ചിരുന്ന കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിന് താരത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Previous article‘അഭിനവ സ്വയം പ്രഖ്യാപിത സെലിബ്രെറ്റി, ദില്‍ഷയെ ആക്രമിക്കാന്‍ ഒരു കൂട്ടം വേട്ട പട്ടികളെ വിടുന്നുണ്ടായിരുന്നു’
Next articleഅഭിനയത്തിന്റെ നാട്യധര്‍മ്മിയും ലോകധര്‍മ്മിയും അരച്ച് കലക്കി കുടിച്ച കലാകാരി!!! ആ കണ്ണിലെ തിളക്കം എന്നിലുണ്ടാക്കിയ ഊര്‍ജ്ജം ഒരു ആയുസ്സുകൊണ്ടൊന്നും തീരില്ല-ഹരീഷ് പേരടി