ടിവി താരം ചേതന രാജ് അന്തരിച്ചു.; മരണം പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ

ടിവി താരം ചേതന രാജ് അന്തരിച്ചു. 21 വയസായിരുന്നു. കൊഴുപ്പ് കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെയാണ് കന്നഡ നടിയും മോഡലുമായ ചേതന രാജ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം. സര്‍ജറി…

ടിവി താരം ചേതന രാജ് അന്തരിച്ചു. 21 വയസായിരുന്നു. കൊഴുപ്പ് കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെയാണ് കന്നഡ നടിയും മോഡലുമായ ചേതന രാജ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം. സര്‍ജറി നടത്തിയ കോസ്മറ്റിക് ക്ലിനികിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. വൈകിട്ടോടെ ആരോഗ്യനില വഷളാവുകയും അന്തരിക്കുകയുമായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ കോസ്മെറ്റിക് ക്ലിനികിലെ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഖാദെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ചയാണ് ചേതനയെ കോസ്മറ്റിക് ക്ലിനികില്‍നിന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ജറിയുടെ കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ എത്തിയത്. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു ചേതന.