പാതിരാത്രി ആവുമ്പോ രണ്ടെണ്ണോo കൂടി തുടങ്ങും മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലാ!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ…

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. ചിപ്പി രഞ്ജിത് നിർമ്മിക്ക പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പി എത്തുന്നുണ്ട്.

ഭർത്താവിന്റെ മൂന്ന് അനുജന്മാരെ കുട്ടിക്കാലം മുത്തം സ്വന്തം മക്കളായി കണ്ടു വളർത്തി വലുതാക്കുന്ന ഏട്ടത്തിയമ്മയുടെ വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര വളരെ പെട്ടന്നാണ് കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. അപ്രതീക്ഷിതമായി വിവാഹം കഴിക്കേണ്ടിവന്നവരാണ് പരമ്പരയിൽ ശിവനും അഞ്ജലിയും. വിവാഹത്തിന് മുൻപ് കീരിയും പാമ്പും ആയിരുന്ന ഇവർ വിവാഹശേഷവും ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. ഇപ്പോൾ പരമ്പരയിൽ ഏറ്റവും ഇളയ അനുജനായ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗദ്ധ് പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പരമ്പരയിൽ അഞ്ജലിയും ശിവനും തമ്മിൽ അടി ഇടുന്ന ഒരു രംഗത്തിന്റെ പ്രമോ വീഡിയോ ആണ് കണ്ണൻ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ..
പാതിരാത്രി ആവുമ്പോ രണ്ടെണ്ണോo കൂടി തുടങ്ങും..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലാ എന്ന തലക്കെട്ടോടെയാണ് അച്ചു ഇവരുടെ വഴക്ക് രംഗത്തിന്റെ പ്രമോ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയും തലക്കെട്ടും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി പേരാണ് അച്ചു പങ്കുവെച്ച ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തിയത്.