ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം! 400 കോടി ക്ലബ്ബിലേക്ക് കുതിച്ച് കാന്താര!!

സിനിമാ ആസ്വാദകര്‍ക്ക് മറ്റൊരു ദൃശ്യാനുഭൂതി സമ്മാനിച്ച ചിത്രം കാന്താര ബോക്‌സ് ഓഫീസില്‍ അതിന്റെ വിജയക്കുതിപ്പ് തുടരുന്നു. സിനിമയുടെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വെച്ച് ചിത്രം 400 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു…

സിനിമാ ആസ്വാദകര്‍ക്ക് മറ്റൊരു ദൃശ്യാനുഭൂതി സമ്മാനിച്ച ചിത്രം കാന്താര ബോക്‌സ് ഓഫീസില്‍ അതിന്റെ വിജയക്കുതിപ്പ് തുടരുന്നു. സിനിമയുടെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വെച്ച് ചിത്രം 400 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു എന്നാണ് വാര്‍ത്തകള്‍ വരുന്നത്. സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒര്‍ജിനല്‍ കന്നഡ പതിപ്പ് റിലീസായി കുറച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ നൂറ് കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

കന്നഡയില്‍ സിനിമ ഹിറ്റായതോടെയാണ് ചിത്രം ഇതരഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടത്. കാന്താരയുടെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തീയറ്ററുകളില്‍ എത്തിയിട്ട് 6 ആഴ്ച്ചകള്‍ പിന്നിടുന്ന കാന്താര എന്ന ചിത്രം 360 കോടിയാണ് ഇതുവരെ കളക്ഷന്‍ സ്വന്തമാക്കിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്നലെവരെയുള്ള കണക്ക് പ്രകാരം 360 കോടി ചിത്രം കളക്ട് ചെയ്തത് എന്ന് പ്രമുഖ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് ഏകദേശം 328 കോടി രൂപയും വിദേശത്ത് 30 കോടിയും ഉള്‍പ്പെടുന്നതാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ട്.

അതുകൊണ്ട് തന്നെ വരും ദിനങ്ങളിലേക്ക് എത്തുമ്പോള്‍ വൈകാതെ തന്നെ ചിത്രം 400 കോടി ക്ലബ്ബില്‍ കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരാന്ത്യം വരെ കാത്ത ശേഷമാണ് ഇതിലെ കണക്കുകള്‍ പറയാന്‍ സാധിക്കുക. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് അദ്ദേഹം തന്നെ നായക വേഷത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രമാണ് കാന്താര. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തിയ ചിത്രം സിനിമാ ആസ്വാദകര്‍ക്ക് ഒരു മികച്ച തീയറ്റര്‍ അനുഭവം തന്നെയാണ് സമ്മാനിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്. സിനിമ കണ്ട ശേഷം ഇത് വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് പൃഥ്വിരാജ് സിനിമ കേരളത്തില്‍ സിനിമ എത്തിച്ചിരുന്നത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിര്‍മ്മിച്ചിരുന്നത്. കെജിഎഫിന് ശേഷം കന്നഡ സിനിമാ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് കാന്താര.