കേരളത്തില്‍ കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്യാനിരുന്ന കാന്താര, ഒരു തിയേറ്ററില്‍ നിന്ന് മാത്രം നേടിയത് ഒരു കോടി!!!

കന്നഡ ചിത്രം ‘കാന്താര’യാണ് ഇപ്പോല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത്. വളരെ കുറച്ച് തിയേറ്ററില്‍ മാത്രം ഇറക്കാന്‍ വിചാരിച്ച ചിത്രമാണ് ഇന്ന് തെന്നിന്ത്യയും കടന്ന് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യുന്നത്. കോപ്പിയടി വിവാദം തുടരുമ്പോഴും…

കന്നഡ ചിത്രം ‘കാന്താര’യാണ് ഇപ്പോല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത്. വളരെ കുറച്ച് തിയേറ്ററില്‍ മാത്രം ഇറക്കാന്‍ വിചാരിച്ച ചിത്രമാണ് ഇന്ന് തെന്നിന്ത്യയും കടന്ന് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യുന്നത്. കോപ്പിയടി വിവാദം തുടരുമ്പോഴും കാന്താരയെ മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. അതാണ് തിയ്യേറ്റര്‍ കലക്ഷന്‍ കാണിക്കുന്നത്.

കാന്താര കേരളത്തിലെ ഒരു തിയേറ്ററില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് ഒരു കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ഹോംബാലെ ഫിലിംസിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കേരളത്തില്‍ ആദ്യം കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത കാന്താരയെ പ്രേക്ഷകരാണ് വിജയിപ്പിച്ചതോടെയാണ് 253 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

കാന്താരയെ താരങ്ങളുള്‍പ്പടെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്തെത്തിയത്. നടന്‍ ഋഷഭ് തന്നെയാണ് കാന്താരയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അഭിനയം മാത്രമല്ല, ദ്യശ്യ മികവ് കൊണ്ടും കാന്താര സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അടുത്തിടെയിറങ്ങിയ ‘കെജിഎഫ് 2’വിന്റെ തകര്‍പ്പന്‍ വിജയത്തെ
അട്ടിമറിച്ചിരിക്കുകയാണ് കാന്താര. 250 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കലക്ഷന്‍. കര്‍ണാടക ബോക്‌സോഫീസിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ ബ്ലോക്ബസ്റ്റര്‍ ചിത്രമായിരിക്കുകയാണ് കാന്താര. 15 കോടി മാത്രമാണ് കാന്താരയുടെ ബജറ്റ്.

172 കോടിയാണ് കെ.ജി.എഫ് ചാപ്റ്റര്‍ രണ്ട് കര്‍ണാടകയില്‍ നിന്ന് നേടിയത്. ബാഹുബലി രണ്ടാം ഭാഗമാണ് 126 കോടിയുമായി മൂന്നാം സ്ഥാനത്ത്. 100 കോടിയിലേറെ ബജറ്റിലാണ് കെ.ജി.എഫ് 2 നിര്‍മിച്ചിരിക്കുന്നത്. കര്‍ണാടക ബോക്‌സോഫീസിലെ ഈ രണ്ട് മെഗാഹിറ്റുകളും നിര്‍മിച്ചത് ഹോംബാലെ ഫിലിംസാണ്.