‘കാന്താര’യുടെ വന്‍ വിജയം!! എല്ലാവര്‍ക്കും ഇരട്ടി പ്രതിഫലം നല്‍കാനൊരുങ്ങി നിര്‍മ്മാതാക്കള്‍

വമ്പന്‍ ഹൈപ്പൊന്നും ഇല്ലാതെ തിയ്യേറ്ററിലെത്തിയ ചിത്രമാണ് ‘കാന്താര’. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പിന്തുണയേറിയതോടെയാണ് ബ്ലോക്ബസ്റ്ററാവുകയും മറ്റ് ഭാഷകളിലേക്കും എത്തിയത്. 2022 സെപ്റ്റംബര്‍ 30നാണ് ‘കാന്താര’ കന്നഡയില്‍ റിലീസ് ചെയ്തത്. മണിരത്‌നം…

വമ്പന്‍ ഹൈപ്പൊന്നും ഇല്ലാതെ തിയ്യേറ്ററിലെത്തിയ ചിത്രമാണ് ‘കാന്താര’. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പിന്തുണയേറിയതോടെയാണ് ബ്ലോക്ബസ്റ്ററാവുകയും മറ്റ് ഭാഷകളിലേക്കും എത്തിയത്. 2022 സെപ്റ്റംബര്‍ 30നാണ് ‘കാന്താര’ കന്നഡയില്‍ റിലീസ് ചെയ്തത്.

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനുമായിട്ടായിരുന്നു കന്താര ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയത്. പ്രീ ബുക്കിങ്ങൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. റിലീസ് ദിവസം വലിയ കലക്ഷനും കാന്താര നേടിയിരുന്നില്ല.
KANTARA-MOVIE
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഞെട്ടിക്കുന്ന വേഗത്തിലാണ് കാന്താര കുതിച്ചത്. മുഴുവന്‍ ഇന്ത്യന്‍ സിനിമ ബോക്‌സ് ഓഫീസിലും കാന്താര ആളിക്കത്തി. പ്രതീക്ഷകള്‍ക്കും അപ്പുറം ഉണ്ടായ മഹാവിജയം എന്നാണ് കാന്താരയെ കുറിച്ച് നടനും സംവിധായകനുമായ റിഷബ് ഷെട്ടി തന്നെ പറയുന്നത്.


സിനിമയ്ക്ക് കന്നഡയില്‍ ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയുമാണ് വളരെ വേഗം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനും പ്രേരണയായത്. തെലുങ്കിലും ഹിന്ദിയും കാന്താര ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. 15-16 കോടിബജറ്റിലാണ് കാന്താര നിര്‍മ്മിച്ചത്. എന്നാല്‍ ചിത്രം ലോകമെമ്പാടും നിന്നു നേടിയത് 400 കോടിയിലധികം കലക്ഷന്‍ റെക്കോര്‍ഡാണ്.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ലാഭ വിഹിതം കാന്താരയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍ എന്നാണ്. കാന്താരയുടെ നിര്‍മ്മാതാക്കള്‍ സിനിമയില്‍ അഭിനയിച്ചവരേയും അണിയറപ്രവര്‍ത്തകരെയും ഈ അടുത്ത് അഭിനന്ദിച്ചിരുന്നു. അപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ നിന്ന് ലഭിച്ച പ്രതിഫലത്തിന്റെ ഇരട്ടി എല്ലാവര്‍ക്കും നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.