‘കാന്താര 2’ വിൽ തമിഴകത്തെ ഈ സൂപ്പർസ്റ്റാറും, സൂപ്പർ എന്ന് ആരാധകർ 

സിനിമ പ്രേഷകരുടെ ആവേശം കൂട്ടുന്ന ഒരു ചിത്രം തന്നെയായിരുന്നു ‘കാന്താര’.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ പ്രേഷകരെല്ലാം, എന്നാൽ രണ്ടാം ഭാഗത്തു വീണ്ടും ഒരു അപ്ഡേറ്റെ പുറത്തു എത്തിയിരിക്കുകയാണ്, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ…

സിനിമ പ്രേഷകരുടെ ആവേശം കൂട്ടുന്ന ഒരു ചിത്രം തന്നെയായിരുന്നു ‘കാന്താര’.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ പ്രേഷകരെല്ലാം, എന്നാൽ രണ്ടാം ഭാഗത്തു വീണ്ടും ഒരു അപ്ഡേറ്റെ പുറത്തു എത്തിയിരിക്കുകയാണ്, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഇനിയും  തമിഴകത്തെ സൂപ്പർസ്റ്റാർ രജനി കാന്തും എത്തുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. ഈ അറിയിപ്പ് ചിത്രത്തിന്റെ സംവിധായകൻ തന്നെ ആണ് അറിയിച്ചിരിക്കുന്നത്.

ബാംഗ്ലൂരിലെ ഒരു പരുപാടിക്കിടയിൽ ആണ് സംവിധായകൻ ഈ വിവരം അറിയിച്ചത്. ചിത്രത്തിന്റെ തിരകഥ ഉൾപ്പെടെയുള്ള എല്ലാ പ്രധാന  കാര്യങ്ങളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണന്നും, സിനിമയിൽ ചില അപ്രതീഷിത സംഭവങ്ങൾ ഉണ്ടാകുമെന്നും റിഷബ്  ഷെട്ടി പറഞ്ഞു. കാന്താരയുടെ  വിജയത്തിന് ശേഷം റിഷഫ് രജനിയുടെ വീട്ടിൽ ഒരു സന്ദർശനം നടത്തുകയും ചെയ്യ്തിരുന്നു, അതുപോലെ ഈ ചിത്രം കണ്ട രജനി കാന്ത് ചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തു എത്തുകയും ചെയ്യ്തിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആദ്യം സൂചന നൽകിയത് ചിത്രത്തിന്റെ നിർമാതാവ് വിജയ് കരിഖണ്ഡൂർ ആണ്, ചിത്രത്തിന്റെ രണ്ടാം ഭാഗം വത്യസ്തത പുലർത്തുന്ന ഒരു പുതിയ കഥയുമായി എത്തുമെന്നും, ചിത്രം 2024 ഏപ്രിൽ മാസത്തോടു ഒരു പാൻ ഇന്ത്യൻ റീലീസോടു കാന്താര  രണ്ടാം ഭാഗം എത്തുമെന്നും,അതുപോലെ ചിത്രത്തിൽ പുതിയ ചില കഥാപാത്രങ്ങൾ എത്തുമെന്നും അദ്ദേഹം  പറഞ്ഞിരുന്നു,