കാപ്പയുടെ പുതിയ വിശേഷം പങ്കുവെച്ച് പൃഥി; ഞങ്ങളിത് പ്രതീക്ഷിച്ചിരുന്നുവെന്ന് ആരാധകർ!

ഷാജി കൈലാസ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്.ക്രിസ്മസ് റിലീസായി സിനിമ ഡിസംബർ 22 ന് പ്രദർശനത്തിനെത്തും.സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിനിമയുടെ പുതിയ വിശേഷം പുറത്ത് വിട്ടിരിക്കുകകയാണ്…

ഷാജി കൈലാസ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്.ക്രിസ്മസ് റിലീസായി സിനിമ ഡിസംബർ 22 ന് പ്രദർശനത്തിനെത്തും.സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിനിമയുടെ പുതിയ വിശേഷം പുറത്ത് വിട്ടിരിക്കുകകയാണ് സിനിമയിലെ നായകനായ പൃഥിരാജ് സുകുമാരൻ.

സിനിമയുടെ സെൻസറിങ് കഴിഞ്ഞുവെന്നും സിനിമയ്ക്ക് യ/എ സെർട്ടിഫിക്കേഷനാണ് ലഭിച്ചത് എന്നും അറിയിച്ചിരിക്കുകയാണ് പൃഥി. എന്നാൽ സിനിമയ്ക്ക് ഈ സെർട്ടിഫിക്കേഷൻ കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.ഒരു ആക്ഷൻ പായ്ക്ക്ഡ് സോഷ്യോ പൊളിറ്റിക്കൽ ത്രില്ലറാണ് കാപ്പ എന്ന ചിത്രം.ചിത്രത്തിൽ അപർണ ബാലമുരളി നായികയാവുമ്പോൾ ആസിഫ് അലി,അന്ന ബെൻ എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥ പറയുന്ന കാപ്പ ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.ജി ആർ ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്.ദിലീഷ് പോത്തൻ, നന്ദു, ജഗദീഷ്, ബിജു പപ്പൻ, സെന്തിൽ കൃഷ്ണ എന്നിവരും കാപ്പയിൽ അഭിനയിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ട സിനിമയുടെ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.