ജീവിതം അപ്പോൾ നിന്ന് പോകുന്നു എന്ന് വരെ എനിക്ക് തോന്നി!

ലോകമെമ്പാടും ആരാധകർ ഉള്ള താര ദമ്പതികൾ ആണ് കരീന കപൂറും സൈഫ് അലി ഖാനും. ഇരുവരുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. ഇരുവരുടെയും ജീവിതത്തിൽ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ…

ലോകമെമ്പാടും ആരാധകർ ഉള്ള താര ദമ്പതികൾ ആണ് കരീന കപൂറും സൈഫ് അലി ഖാനും. ഇരുവരുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. ഇരുവരുടെയും ജീവിതത്തിൽ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ കണ്മണി തൈമൂർ എത്തിയത്. വളരെ ചെറുപ്പം മുതലേ തൈമൂറിന് സൂപ്പർസ്റ്റാർ പദവിയാണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് വീണ്ടും ഒരു അഥിതി കൂടിഎത്തിയത്. നാൽപ്പതാം വയസ്സിൽ വീണ്ടും അമ്മയായതിന്റെ സന്തോഷത്തിൽ ആണ് താരം ഇപ്പോൾ. സെയ്‌ഫ് അലിഖാന് മായുള്ള താരത്തിന്റെ വിവാഹത്തിന് മുൻപ് കരീനയുടെ പ്രണയകഥകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അവയ്‌ക്കെല്ലാം തന്നെ വ്യക്തമായ വിശദീകരണവും കരീന നൽകിയിരുന്നു. ഇപ്പോഴിതാ താൻ രണ്ടു തവണ ഗർഭം ധരിച്ചപ്പോൾ ഉണ്ടായ തന്റെ മാനസികവും ശാരീരികവുമായ മാറ്റങ്ങളെ കുറിച്ച് എഴുതിയ ‘പ്രഗ്‌നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മകനുണ്ടായതിനു ശേഷവും ഞാന്‍ ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരില്‍ എന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നു. എനിക്കിഷ്ടമുള്ളത് അതെന്തായാലും ആത്മവിശ്വാസത്തോടെ ചെയ്യണം എന്നായിരുന്നു അമ്മയുടെ ഉപദേശം. വിവാഹത്തിനു കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായതിനു ശേഷവും അഭിനയം തുടര്‍ന്ന അവരെനിക്ക് വലിയൊരു പ്രചോദനമാണ്. എന്റെ അമ്മയും എനിക്ക് ഒരു ശക്തമായ മാതൃകയാണ്, ഞാന്‍ അഭിനയം തുടരണമെന്ന് അമ്മയും അച്ഛനും പറഞ്ഞു. അതുകൊണ്ട് ഞാനിവിടെ നില്‍ക്കുന്നു, ഈ വാക്കുകള്‍ എഴുതുന്നു, ജോലി ചെയ്യുന്നു, അമ്മയായിരിക്കുന്നു, സജീവമായിരിക്കുന്നു, ഞാനായിരിക്കുന്നു. ചിലപ്പോഴൊക്കെ എനിക്കും ജീവിതം നിന്നുപോയ പോലെ അനുഭവപ്പെട്ടിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ ഒരു കാലില്‍ ബാലന്‍സ് ചെയ്യാന്‍ പഠിക്കും. സ്ത്രീകള്‍ക്ക് അതിമനോഹരമായി തന്നെ അതുചെയ്യാനാവുമെന്ന് ഞാന്‍ കരുതുന്നു.

ഗര്‍ഭകാലത്ത് നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു; ചില ദിവസങ്ങളില്‍ ഞാന്‍ ജോലിക്ക് പോകാന്‍ ആഗ്രഹിച്ചു, മറ്റുചിലപ്പോള്‍ കിടക്കയില്‍ നിന്ന് എണീക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. രണ്ടു തവണയും ഗര്‍ഭധാരണത്തിലൂടെ ശാരീരികമായും വൈകാരികമായും ഞാന്‍ അനുഭവിച്ചതിന്റെ വ്യക്തിപരമായ വിവരണമാണ് ഈ പുസ്തകം’ എന്നാണ് കരീന പറഞ്ഞത്.