എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ ആണ് ഞാൻ അത് ചെയ്യാൻ തുടങ്ങിയത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ ആണ് ഞാൻ അത് ചെയ്യാൻ തുടങ്ങിയത്!

ലോകമെമ്പാടും ആരാധകർ ഉള്ള താര ദമ്പതികൾ ആണ് കരീന കപൂറും സൈഫ് അലി ഖാനും. ഇരുവരുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. ഇരുവരുടെയും ജീവിതത്തിൽ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ കണ്മണി തൈമൂർ എത്തിയത്. വളരെ ചെറുപ്പം മുതലേ തൈമൂറിന് സൂപ്പർസ്റ്റാർ പദവിയാണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് വീണ്ടും ഒരു അഥിതി കൂടിഎത്തിയത്. നാൽപ്പതാം വയസ്സിൽ വീണ്ടും അമ്മയായതിന്റെ സന്തോഷത്തിൽ ആണ് താരം ഇപ്പോൾ. സെയ്‌ഫ് അലിഖാന് മായുള്ള താരത്തിന്റെ വിവാഹത്തിന് മുൻപ് കരീനയുടെ പ്രണയകഥകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പലപ്പോഴും പലരുടെയും പേരിനൊപ്പം കരീനയുടെ പേരും ചേർത്തുകൊണ്ടുള്ള കഥകൾ ആണ് പ്രചരിച്ചിരുന്നത്.

സെയ്ഫ്മായി പ്രണയത്തിൽ ആകുന്നതിന് മുൻപ് നടൻ ഷാഹിദ് കപൂറുമായി ആയിരുന്നു താരം പ്രണയിച്ചത്. അതിനും മുൻപ് പ്രശസ്ത നിർമാതാവ് പഹലജ് നിഹലാനിയുടെ മകൻ വിക്കി നിഹലാനിയുമായാണ് കരീന പ്രണയിച്ചത്. ഇപ്പോൾ വിക്കിയുമായുള്ള തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് കരീന. കരീനയുടെ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ ഒന്ന് രണ്ടു പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഞാൻ ഇന്നും ഓർക്കുന്ന പ്രണയം ആണ് നിക്കിയുമായുള്ളത്. എന്റെ കരിയറിന്റെ തുടക്കകാലത്താണ് നിക്കിയുടെ ഞാൻ അടുക്കുന്നത്. സത്യത്തിൽ ഞങ്ങൾ അന്ന് ആത്മപങ്കാളികൾ ആയിരുന്നു എന്ന് പറയാം. എന്റെ എന്ത് കാര്യത്തിന് അവൻ കൂടെ തന്നെ നിൽക്കുമായിരുന്നു. എനിക്ക് വേണ്ട എല്ലാ പിന്തുണയും അവനിൽ നിന്ന് എനിക്ക് കിട്ടിയിരുന്നു.

എന്റെ പതിമൂന്നാം വയസ്സുള്ളപ്പോൾ ആണ് ആ പ്രണയം തുടങ്ങിയത്. എന്നാൽ മുതിർന്നപ്പോൾ ആ പ്രണയവുമായി മുന്നോട്ട് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾക്കിടയിൽ പല വിയോജിപ്പുകളും വന്നതോടെ ആ പ്രണയം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു, ഇന്നും അവൻ എന്റെ ഒരു നല്ല സുഹൃത്ത് ആണെന്നും കരീന പറഞ്ഞു.

 

 

 

 

 

 

 

Trending

To Top