ലോകമെമ്പാടും ആരാധകർ ഉള്ള താര ദമ്പതികൾ ആണ് കരീന കപൂറും സൈഫ് അലി ഖാനും. ഇരുവരുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. ഇരുവരുടെയും ജീവിതത്തിൽ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ കണ്മണി തൈമൂർ എത്തിയത്. വളരെ ചെറുപ്പം മുതലേ തൈമൂറിന് സൂപ്പർസ്റ്റാർ പദവിയാണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും ജീവിതത്തിലേക്ക് രണ്ടാമതും ഒരു കുഞ്ഞു കൂടി വരാൻ പോകുകയാണ്. കരീന ആയപ്പോൾ ഏഴുമാസം ഗർഫിണി ആണ്. 40 ആം വയസിൽ ഗർഫം ധരിക്കുന്നതിന്റെ ത്രില്ലിൽ ആണ് കരീന ഇപ്പോൾ.

Kareena Kapoor
താരം ഗർഫിണി ആണെന്ന് സൈഫും കരീനയും ചേർന്നാണ് ആരാധകരോട് പറഞ്ഞത്. എന്നാൽ താരത്തിന്റെ ചിത്രങ്ങൾ ഒന്നും ഇത് വരെ പുറത്ത് വിട്ടിരുന്നില്ല. ഇപ്പോൾ നിരവയറിലുള്ള ചിത്രങ്ങലാണ് കരീന ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിൽ ഉള്ള വസ്ത്രത്തിൽ അതി സുന്ദരിയായി പൂർണ്ണ ഗർഫിണിയായി നിൽക്കുന്ന കരീനയുടെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. ഷൂട്ടിങ് സെറ്റിൽ വെച്ചുള്ള ചിത്രം ആണ് കരീന പങ്കുവെച്ചിരിക്കുന്നത്.

Kareena Kapoor
‘ഞങ്ങള്‍ രണ്ടുപേരും ഷൂട്ടിംങ് സെറ്റില്‍’ എന്ന ക്യാപ്ഷനോടെയാണ് കരീന തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ലൈക്കും കമെന്റും ആണ് നേടിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത് . മുമ്പത്തെപ്പോലെ തന്നെ സിനിമയിലും മറ്റു ചടങ്ങുകളിലുമൊക്കെ താരത്തെ സജീവമായി കാണാം. ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. ഗർഫിണി ആകുക, ‘അമ്മ ആകുക എന്നതൊക്കെ ഒരു രോഗാവസ്ഥ അല്ല എന്നും അത് കൊണ്ട് വീട്ടിൽ തന്നെ ഇരിക്കാൻ താൻ ഒരുക്കം അല്ല എന്നും കരീന മുൻപ് തന്നെ പറഞ്ഞിരുന്നു.
