കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് വളരെ അപകടം ആണെന്നും വളരെ പ്രയാസപ്പെട്ടാണ് ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്; ദീപക് സാഠേയെ കുറിച്ച് സുഹൃത്ത്

കരിപ്പൂരിലെ ടേബിൾ ടോപ് ലാൻഡിംഗ് വളരെ പ്രയാസ്സപ്പെട്ടതാണെന്നും ദൈവത്തോട് പ്രാര്ഥിച്ചതിനു ശേഷമാണ് വിമാനം ലാൻഡ് ചെയ്യാറുള്ളത് എന്നും തന്നോട് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര്‍ പ്രമോദ്. താൻ ഇത്രയേറെ ലാൻഡിങ്ങുകൾ നടത്തിയിട്ടുണ്ടെങ്കിലും അതിൽ എല്ലാം…

കരിപ്പൂരിലെ ടേബിൾ ടോപ് ലാൻഡിംഗ് വളരെ പ്രയാസ്സപ്പെട്ടതാണെന്നും ദൈവത്തോട് പ്രാര്ഥിച്ചതിനു ശേഷമാണ് വിമാനം ലാൻഡ് ചെയ്യാറുള്ളത് എന്നും തന്നോട് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര്‍ പ്രമോദ്. താൻ ഇത്രയേറെ ലാൻഡിങ്ങുകൾ നടത്തിയിട്ടുണ്ടെങ്കിലും അതിൽ എല്ലാം വെച്ച് ഏറ്റവും പ്രയകരമായത് ഇവിടുത്തെ ലാൻഡിങ് ആണെന്ന് അദ്ദേഹം നേരത്തെ തന്നോട് പറഞ്ഞിട്ടുണ്ട്.

ഈ കൊവിഡ് കാലത്ത് മെയ് മാസത്തിലാണ് അദ്ദേഹത്തോട് അവസാനമായി ഫോണില്‍ സംസാരിച്ചത്. ഏഴ് മാസം മുന്‍പ് അദ്ദേഹം കോഴിക്കോടെ ത്തിയപ്പോഴായിരുന്നു ഒടുവില്‍ കണ്ടത്.പരിചയപ്പെട്ടിട്ട് രണ്ട് വര്‍ഷമായിട്ടേയുള്ളൂവെങ്കിലും ദീപക് സാഠേയുമായി നല്ല അടുപ്പമായിരുന്നു. കോഴിക്കോട് എത്തുന്ന സമയത്ത് എല്ലാം അദ്ദേഹം തന്നെ വിളിക്കാറുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന വിവരം രാത്രി എട്ടരമണിയോടെയാണ് അറിയുന്നത്.

karipur plane crash1

വാർത്ത അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചു, എങ്ങനെ അപകടം ഉണ്ടായി എന്ന് അദ്ദേഹത്തിന് അറിയാമല്ലോ, അത്രയേറെ പ്രഗത്ഭൻ ആണ് അദ്ദേഹം. എങ്ങനെയാകും ഫ്ലൈറ്റ് തെന്നിമാറിയത് എന്നറിയുവാൻ വേണ്ടിയാണു ഞാൻ അദ്ദേഹത്തെ വിളിച്ചത്. എന്നാൽ ഞാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹം മരണപ്പെട്ട വാർത്ത അറിയുന്നത് എന്ന്  പ്രമോദ് [പറയുന്നു.