മൂന്ന് വർഷം മുൻപ് മരിച്ചുപോയ ഭാര്യ ഗൃഹപ്രവേശം ആഘോഷിക്കാൻ തിരിച്ച് വന്നു; ഞെട്ടൽ മാറാതെ അതിഥികൾ

മരിച്ചുപോയ ഭാര്യയുടെ പ്രതിമ പാലുകാച്ചിന് വീട്ടിൽ സ്ഥാപിച്ച് കർണാടക വ്യവസായി. ചടങ്ങിനെത്തിയവരെല്ലാം 2017 ജൂലൈയില്‍ വാഹനാപകടത്തില്‍ മരിച്ച മാധവി വീടിനകത്തെ സോഫയില്‍ പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിയോടെ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. പിന്നീടാണ്…

മരിച്ചുപോയ ഭാര്യയുടെ പ്രതിമ പാലുകാച്ചിന് വീട്ടിൽ സ്ഥാപിച്ച് കർണാടക വ്യവസായി. ചടങ്ങിനെത്തിയവരെല്ലാം 2017 ജൂലൈയില്‍ വാഹനാപകടത്തില്‍ മരിച്ച മാധവി വീടിനകത്തെ സോഫയില്‍ പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിയോടെ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. പിന്നീടാണ് അതിഥികള്‍ക്ക് മനസ്സിലായത് അത് മൂര്‍ത്തിയുടെ ഭാര്യയോടുള്ള സ്‌നേഹത്തില്‍ നിന്ന് ഉടലെടുത്ത ഒരു പൂര്‍ണകായ മെഴുക് പ്രതിമയാണെന്ന്. മാധവിയുമായി അത്ര സാമ്യമുണ്ടായിരുന്നു അതിന്.ആഗസ്ത് 8നായിരുന്നു മൂര്‍ത്തിയുടെ പുതിയതായി പണി കഴിപ്പിച്ച വീടിന്‍റെ ഗൃഹപ്രവേശം.

മൂന്ന് വര്‍ഷം മുന്‍പ് രണ്ട് പെണ്‍മക്കള്‍ക്കൊപ്പം തിരുപ്പതിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോലാര്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ മാധവി മരിക്കുകയും ചെയ്തു. പെണ്‍മക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാധവിയുടെ വിയോഗം കുടുംബത്തെ ആകെ തകര്‍ത്തുകളഞ്ഞു.

പ്രശസ്ത ആര്‍ക്കിടെക്‌ട് രംഗന്നനവറിന്റെ സഹായത്തോടെയാണ് പ്രതിമ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനിടെ ബെംഗളൂരു സ്വദേശി ശ്രീധര്‍ മൂര്‍ത്തിയാമ് പ്രതിമ നിര്‍മിച്ചതെന്നും പുതിയ വീട് മാധവിയുടെ സ്വപ്‌നം ആയിരുന്നെന്നും ശ്രീനിവാസ ഗുപ്ത പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ലഡാക്ക് സന്ദര്‍ശിക്കുമ്പോഴാണ് മഹേഷ് രംഗനാദവരു എന്ന ആര്‍ക്കിടെക്റ്റിനെ കണ്ടുമുട്ടുന്നത്. മഹേഷാണ് പുതിയ വീട്ടിലെ ലിവിംഗ് റൂമില്‍ ഭാര്യയുടെ ഒരു പ്രതിമ വച്ചാലോ എന്ന ആശയം മുന്നോട്ട് വച്ചത്.പിന്നീട് ബംഗളൂരു നഗരത്തിലെ പ്രമുഖ ടോയ് നിര്‍മ്മാതാക്കളായ ഗോംബെ മാനെ സര്‍വീസിനെ സമീപിക്കുകയും മൂര്‍ത്തിയുടെ ആഗ്രഹം അവര്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു.