ജയറാമിന്റെ അഭിനയം അത്ഭുതം എന്നാൽ ഇന്നും ബാബു ആന്റണിയെ പേടി, കാർത്തിക് 

കഴിഞ്ഞ ദിവസം ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ പ്രൊമോഷൻ കൊച്ചിയിൽ നടന്നിരുന്നു. ഇപ്പോൾ തമിഴ് നടൻ കാർത്തിക് ജയറാമിനെയും, ബാബു ആന്റണിയെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇവ. ജയറാമിന്റെ അഭിനയം   കാണുമ്പൊൾ ഇന്നും…

കഴിഞ്ഞ ദിവസം ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ പ്രൊമോഷൻ കൊച്ചിയിൽ നടന്നിരുന്നു. ഇപ്പോൾ തമിഴ് നടൻ കാർത്തിക് ജയറാമിനെയും, ബാബു ആന്റണിയെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇവ. ജയറാമിന്റെ അഭിനയം   കാണുമ്പൊൾ ഇന്നും തനിക്കു അത്ഭുതം ആണ്, അദ്ദേഹം ഓരോ വേഷം ചെയ്യുന്നതിനും എടുക്കുന്ന എഫൊർട്ട്  വളരെ വലുതാണ്. സെറ്റിലും, ഷൂട്ടിങ്ങിലും അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ ഒരുപാടു അത്ഭുതപെടുത്തിയിട്ടുണ്ട് കാർത്തിക് പറയുന്നു.

ജയറാം ചെയ്യുന്ന വേഷത്തിനു അഞ്ചടി ഉയരം ആണ് വേണ്ടത് എന്നാൽ അദ്ദേഹത്തിന് ആറടി ഉയരം ഉണ്ട്. ലൊക്കേഷനിൽ എത്തുമ്പോൾ അദ്ദേഹം കാൽ വളച്ചൊടിച്ചു കെട്ടിയ അഞ്ചടിയാക്കി എത്തുന്നത്. അതുപോലെ ബാബു ആന്റണി സാറിനെ കാണുമ്പോൾ ഇപ്പോളും പേടിയാണ്.

അദ്ദേഹം അഭിനയിച്ച പൂവിഴി വാസലിലെ എന്ന സിനിമ കാണുമ്പൊൾ തന്നെ പേടിയാണ്, ഇന്നും ആന്റണി സാർ കയറിവരുമ്പോളേക്കും വലിയ ഭയം ആണ് കാർത്തിക് പറയുന്നു. ഇരുവരോടൊപ്പം ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതില് വളരെയധികം സന്തോഷമുണ്ട് കാർത്തിക് പറയുന്നു.