‘മലൈക്കോട്ടൈ വാലിബന്‍’ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് പോയതാണ്!!! സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീരണിഞ്ഞ് സിനിമാ ലോകം

സിനിമാ പ്രവര്‍ത്തകന്‍ കാര്‍ത്തിക് ചെന്നൈയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങി സിനിമാ ലോകം. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ അംഗായിരുന്നു കാര്‍ത്തിക് ചെന്നൈ. ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദര്‍ശികളില്‍ പ്രധാനിയായിരുന്നു കാര്‍ത്തിക്. ഹൃദ്യമായ…

സിനിമാ പ്രവര്‍ത്തകന്‍ കാര്‍ത്തിക് ചെന്നൈയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങി സിനിമാ ലോകം. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ അംഗായിരുന്നു കാര്‍ത്തിക് ചെന്നൈ. ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദര്‍ശികളില്‍ പ്രധാനിയായിരുന്നു കാര്‍ത്തിക്. ഹൃദ്യമായ പെരുമാറ്റ രീതി കൊണ്ട്് താരങ്ങള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു.

ചലച്ചിത്ര രംഗത്ത് ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്ന കാര്‍ത്തിക് ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് മാനേജരായി മാറിയത്. മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനില്‍ വര്‍ക്ക് ചെയ്യവേ ആണ് അപ്രതീക്ഷിത മരണം.
ഇന്നലെ രാത്രി ഹോട്ടല്‍ മുറിയിലേക്ക് പോയതായിരുന്നു കാര്‍ത്തിക്. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തികിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍, സുരേഷ്‌ഗോപി അടക്കമുള്ള താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

”സമര്‍ഥനായ ഒരു ലെയ്‌സണ്‍ ഓഫീസര്‍ എന്ന നിലയില്‍, സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയ, പ്രിയപ്പെട്ട കാര്‍ത്തിക് ചെന്നൈ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികള്‍.”എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

‘ഒരുപാട് മലയാള ചിത്രങ്ങളുടെ ഭാഗമാവുകയും ആത്മാര്‍ത്ഥ സേവനം അനുഷ്ഠിക്കുകയും ചെയ്ത സഹപ്രവര്‍ത്തകന്‍ ലെയ്സണ്‍ ഓഫിസര്‍ കാര്‍ത്തിക്കിന് ആദരാഞ്ജലികള്‍’ എന്നാണ് നടന്‍ സുരേഷ് ഗോപി കുറിച്ചത്.

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കുറിച്ചതിങ്ങനെയാണ്,
‘ഇത് ചെന്നൈ ആണ് എത്രയോ സിനിമാക്കാര്‍ ഇവിടെ രക്ഷപെട്ടു നീയും രക്ഷപെടും എന്ന് പറഞ്ഞു ധൈര്യം തന്ന ആളുകളില്‍ ഒരാളാണ് കാര്‍ത്തിക് ഏട്ടന്‍, തോറ്റു പോകും എന്ന് തോന്നിയ സമയങ്ങളില്‍ പലപ്പോഴും ഒരു വിളിയിലുടെ ധൈര്യം തന്ന കാര്‍ത്തിക് ഏട്ടന്‍ ഇനിയില്ല എന്ന് അറിയുമ്പോള്‍ അത് ഒരു ശൂന്യതയാണ്. മാളികപ്പുറം റിലീസ് ശേഷം എന്നെ വിളിച്ച കാര്‍ത്തിക് ഏട്ടന്‍ പതിവിലും കൂടുതല്‍ എന്നെ ഉപദേശിച്ചത് ഒരു സിനിമാക്കാരന്‍ എങ്ങനെ ആകണം ഇനിയെന്നാണ്.

ഒരു സഹോദരന്‍ അതല്ലേല്‍ ഒരു സുഹൃത്ത് വഴികാട്ടി എനിക്ക് അറിയില്ല ചേട്ടാ നിങ്ങള്‍ എനിക്ക് ആരായിരുന്നു എന്ന്. മനസ്സില്‍ ഉണ്ടാകും മരിക്കുവോളം നിങ്ങള്‍ തന്ന സ്‌നേഹവും ഉപദേശവും. മലയാള സിനിമയില്‍ ലെയ്‌സണ്‍ ഓഫിസര്‍ കാര്‍ത്തിക് ചെന്നൈ എന്ന പേര് ഇല്ലാത്ത സിനിമകള്‍ തന്നെ ചുരുക്കമായിരുന്നു, എന്നാണ് അഭിലാഷ് പിള്ളയുടെ കുറിപ്പ്.

‘കാര്‍ത്തിക് ചേട്ടന് പ്രണാമം. സിനിമയില്‍ വന്നകാലം തൊട്ട് കേള്‍ക്കുന്ന പേര്. പിന്നീട് ഒരുപാട് തവണ കാണേണ്ടി വന്നിട്ടുള്ള പല സിനിമകള്‍ക്കും വേണ്ടിയുള്ള യാത്രയില്‍ ടിക്കറ്റും എടുത്തു സ്റ്റേഷനില്‍ യാത്രയാക്കാന്‍ വരെ വരാറുള്ള കാര്‍ത്തിക് ചേട്ടന്‍ ഇത്രയും തിരക്കിനിടയില്‍ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് പലപ്പോഴും തോന്നിപ്പിച്ച ആള്‍.

ചെന്നൈയില്‍ സിനിമാസംബന്ധമായ എന്ത് കാര്യമാണെലും കാര്‍ത്തിക്കിനെ വിളിച്ചാ മതി എന്ന് പലരും പറഞ്ഞൊഴിയുന്ന പല ഉത്തരവാദിത്വങ്ങളും തന്റെ ചുമതലയാണ് എന്ന് സ്വയം ഏറ്റെടുത്ത നടത്തികൊടുക്കുന്ന വ്യക്തി. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേപോലെ അങ്ങേയറ്റം ബഹുമാനത്തോടെ മാത്രം ഇടപഴകുന്ന അത്രയേറെ സൗമ്യനായ ഒരു വ്യക്തിത്വം. ഇത്രയേറെ ഉപകാരിയായ ഒരു മനുഷ്യന്റെ ഈ വിട വാങ്ങല്‍ ചെന്നൈയില്‍ ഇനി കാര്‍ത്തിക് ചേട്ടന്‍ ഉണ്ടാവില്ലയെന്നതും മലയാള സിനിമയ്കും സിനിമപ്രവര്‍ത്തകര്‍ക്കും ഒരു തീരാനഷ്ടം ആവും എന്നതില്‍ ഒരു സംശയവും ഇല്ല. എല്ലാവിധ പ്രാര്‍ഥനകളും’ എന്നാണ് മനു ജഗദ് കുറിച്ചത്.