പ്രേക്ഷകരുടെ കാർത്തുവിന് വിവാഹം, വിവാഹത്തിൽ പങ്കെടുക്കാനെത്തി സഹതാരങ്ങൾ

പ്രേകഷകർക്ക് ഒരുപാട് പ്രിയപരമ്പരകൾ സമ്മാനിച്ച ചാനലാണ് സീ കേരളം,  ഇതിലെ  എല്ലാ പരമ്പരകൾക്കും നിരവധി ആരാധകരാണ് ഉള്ളത്, എല്ലാ പരമ്പരകളും ഒന്നിനൊന്ന് മികച്ചതാണ്,കഴിഞ്ഞ വര്ഷം ജൂലൈയിൽ സംപ്രേക്ഷണം ആരംഭിച്ച കാർത്തിക ദീപം പരമ്പരക്കും നിറയെ…

പ്രേകഷകർക്ക് ഒരുപാട് പ്രിയപരമ്പരകൾ സമ്മാനിച്ച ചാനലാണ് സീ കേരളം,  ഇതിലെ  എല്ലാ പരമ്പരകൾക്കും നിരവധി ആരാധകരാണ് ഉള്ളത്, എല്ലാ പരമ്പരകളും ഒന്നിനൊന്ന് മികച്ചതാണ്,കഴിഞ്ഞ വര്ഷം ജൂലൈയിൽ സംപ്രേക്ഷണം ആരംഭിച്ച കാർത്തിക ദീപം പരമ്പരക്കും നിറയെ ആരാധകർ ആണുള്ളത്. അനാഥയാകേണ്ടി വരുന്ന കാർത്തികയെ സ്വന്തം സഹോദരിയെ പോലെ കരുതി കണ്ണൻ എന്ന മനുഷ്യൻ അവളെ തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ആ വീട്ടിൽ കാർത്തികയ്ക്കു നിരവധി തിക്താനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്.

ഇത്തരത്തിലുള്ള ഓരോ പ്രതിബന്ധത്തെയും മനക്കരുത്ത് കൊണ്ട് നേരിട്ട് ജീവിതത്തിൽ വിജയിക്കാനുള്ള ആർജ്ജവം കരസ്ഥമാക്കുന്ന കാർത്തികയെയാണ് പരമ്പരയിൽ കാട്ടുന്നത്.പ്രേക്ഷകരുടെ പ്രിയതാരം സ്‌നിഷയാണ് പരമ്പരയിലെ കർത്തുവായി എത്തുന്നത്, പ്രേക്സഷകരുടെ പ്രിയനടൻ വിവേക് ഗോപൻ ആണ് പരമ്പരയിൽ നടനായി എത്തുന്നത്. അരുൺ എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്.

എല്ലാ പ്രതിസന്ധിയെയെയും മറികടന്നുകൊണ്ട് അരുൺ കാർത്തികയെ വിവാഹം ചെയ്യുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആണ് സീരിയൽ പ്രേമികൾ.കാർത്തികയുടെ വിവാഹവുമായി ബന്ധപ്പെട്ട എപ്പിസോഡുകൾ ആണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നത്. ഇതിനിടയിൽ ആണ് നീയും ഞാനും പരമ്പരയിലെ പ്രണയ ജോഡികളും, ചെമ്പരത്തി നായകനും നായികയും കാർത്തിക ദീപം ജോഡികൾക്ക് ഒപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുന്നത്.

മൂന്ന് ജോഡികളുടെയും പിക് വൈറൽ ആയി മാറുകയും കാർത്തികയുടെ വിവാഹത്തിന് ഇവരും സംബന്ധിക്കുന്നുണ്ടോ എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. എല്ലാ താരങ്ങളും ഈ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്