കാര്‍ത്തിയുടെ സര്‍ദാര്‍ 100 കോടി ക്ലബ്ബില്‍!! രണ്ടാം ഭാഗത്തിന് വേണ്ടി കാത്ത് ആരാധകര്‍

പ്രഖ്യാപനം മുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു കാര്‍ത്തി നായകനായി എത്തിയ സര്‍ദാര്‍. വ്യത്യസ്ത ഗെറ്റപ്പില്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ട കാര്‍ത്തിയുടെ കഥാപാത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തീയറ്ററില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയ സിനിമയുടെ ബോക്‌സ് ഓഫീസ്…

പ്രഖ്യാപനം മുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു കാര്‍ത്തി നായകനായി എത്തിയ സര്‍ദാര്‍. വ്യത്യസ്ത ഗെറ്റപ്പില്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ട കാര്‍ത്തിയുടെ കഥാപാത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തീയറ്ററില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആഗോളതലത്തില്‍ കാര്‍ത്തി ചിത്രം ‘സര്‍ദാര്‍’ 100 കോടി ക്ലബില്‍ എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രമേശ് ബാലയാണ് ഇത് സംബന്ധിച്ചുള്ള വിവരം ട്വിറ്ററില്‍ കുറിച്ചത്. ‘സര്‍ദാര്‍’ 100 കോടി ക്ലബിലേക്ക് എന്ന് കുറിച്ചാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്. പി എസ് മിത്രനാണ് കാര്‍ത്തിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ സിനിമ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് എന്ന വിവരങ്ങള്‍ പുറത്ത് വന്നതോടെ ആരാധകരും ആവേശ തിമിര്‍പ്പിലാണ്. ചിത്രത്തില്‍ ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി അവതരിച്ചത്. വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയ പ്രിയ താരത്തിന്റെ വേഷങ്ങള്‍ എല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ നിര്‍മ്മിച്ചത്. സംവിധായകന്‍ പി എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരുന്നത്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. സിനിമയുടെ പ്രമോഷന് വേണ്ടി കേരളത്തില്‍ എത്തിയ കാര്‍ത്തിയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

അതേസമയം, സിനിമ വിജയം ആയി മാറിയതോടെ ‘സര്‍ദാറി’ന്റെ രണ്ടാം ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ‘സര്‍ദാറി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്, ജി വി പ്രകാശ് കുമാറായിരുന്നു.