‘ഭൂലോക ഫ്രോഡ്, ഇങ്ങനെ പൈസയുണ്ടാക്കിയാൽ താൻ ഒരു കാലത്തും ഗുണം പിടിക്കില്ല’; കാർത്തിക് സൂര്യ പറയുന്നത് കേട്ടോ!!!

അവതാരകനും വ്‌ളോഗറുമായ കാർത്തിക് സൂര്യയെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തുറന്നു പറഞ്ഞ കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ…തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ് കാർത്തിക് സൂര്യ പറഞ്ഞിരിക്കുന്നത്. ഐഫോൺ സമ്മനമായി നൽകുന്നുണ്ടെന്നും ഡെലിവെറി ചാർജിനുള്ള പണം നൽകണം എന്നാവശ്യപ്പെട്ടാണ് തട്ടിപ്പ്.

കാർത്തിക്കിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്ത വ്യക്തിക്കാണ് കാർത്തിക് സൂര്യ ഒഫീഷ്യൽ എന്ന വ്യാജ അക്കൗണ്ടിൽ നിന്നും സന്ദേശം ലഭിച്ചത്.അത് സത്യമാണോ എന്ന റിയാൻ കാർത്തിക് മെയിൽ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇത്തരം തട്ടിപ്പുകളിൽ ആരും അകപ്പെടരുടെന്ന് ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച വീഡിയോയിലൂടെ കാർത്തിക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട സ്‌ക്രീൻ ഷോട്ടുകളും അക്കൗണ്ട് വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.

” അത് ഞാൻ അല്ല,കാർത്തിക് സൂര്യ വ്‌ലോഗ് അങ്ങളെ ഗിവ് എവേ ചെയ്യുകയാണെങ്കിൽ പബ്ലിക്ക് ആയി അറിയിക്കും. അത്തരം തട്ടിപ്പുകളിൽ അകപ്പെടാതെയിരിക്കുക.ഇതേതോ ഭൂലോക ഫ്രോഡാണ്.ഇതിലൊന്നും പോയി അകപ്പെടരുത്. ഇങ്ങനെ പറ്റിച്ചുണ്ടാക്കുന്നത് എത്ര രൂപയാണെങ്കിലും അതൊന്നും ഒരു കാലത്തും നിനക്ക് ഉപകാരപ്പെടില്ല” കാർത്തിക് സൂര്യ പറഞ്ഞു.

 

View this post on Instagram

 

A post shared by KARTHiK SURYA (@karthiksuryavlogs)

Previous articleഎസ് ഐ അശോക് കുമാറായി സിദ്ധാര്‍ഥ് ഭരതന്‍: വേലയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
Next articleഅടിയും ചിരിയുമായി ലാലേട്ടൻ മാസ്സ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ പടം !!