കശ്മീര്‍ ഫയല്‍സ് നാളെ വീണ്ടും തിയേറ്ററുകളില്‍!!!

വിവാദമായ ബോളിവുഡ് ചിത്രം കശ്മീര്‍ ഫയല്‍സ് തിയേറ്ററുകളില്‍ എത്തുന്നു. നാളെയാണ് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കൂട്ടക്കൊലയും ആധാരമാക്കിയുള്ള ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. Probably for the…

വിവാദമായ ബോളിവുഡ് ചിത്രം കശ്മീര്‍ ഫയല്‍സ് തിയേറ്ററുകളില്‍ എത്തുന്നു. നാളെയാണ് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കൂട്ടക്കൊലയും ആധാരമാക്കിയുള്ള ചിത്രമാണ്
കശ്മീര്‍ ഫയല്‍സ്.


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. കശ്മീരില്‍ ഉയര്‍ന്നു വന്ന ആസാദി എന്ന മുദ്രാവാക്യം ഭീകര വാദത്തിന്റെ മുദ്രാവാക്യം ആണെന്നും അത് വിളിക്കുന്നവര്‍ ഭീകരവാദികളാണെന്ന തരത്തിലുമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശകരുടെ പക്ഷം.

1990ലെ കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്‌നിഹോത്രിയാണ് ചിത്രം ഒരുക്കിയത്. കശ്മീരി പണ്ഡിറ്റുകളുടെ ദുരിത ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നതെന്ന തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചാണ് വിവേക് അഗ്നി ഹോത്രി സിനിമ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. അതേസമയം, വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രത്തിന്റെ രണ്ടാംഭാഗവും സംവിധായകന്‍ വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചിരുന്നു.