എല്ലാം അറിയുമ്പോൾ നിങ്ങൾ തരുമോ റേഷൻകാർഡ്, ഭർത്താവിനെക്കുറിച്ച് കസ്തൂരി

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് കസ്തൂരി, മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്, മലയാളത്തിന് പുറമെ അന്യ ഭാഷകളിലാണ് കസ്തൂരി കൂടുതലായും തിളങ്ങിയിരിക്കുന്നത്, പലപ്പോഴും നിരവധി വിവാദങ്ങളിൽ ഉൾപ്പെടുന്ന ഒരു താരം കൂടിയാണ് കസ്തൂരി, ആരെക്കുറിച്ചും എന്തും…

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് കസ്തൂരി, മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്, മലയാളത്തിന് പുറമെ അന്യ ഭാഷകളിലാണ് കസ്തൂരി കൂടുതലായും തിളങ്ങിയിരിക്കുന്നത്, പലപ്പോഴും നിരവധി വിവാദങ്ങളിൽ ഉൾപ്പെടുന്ന ഒരു താരം കൂടിയാണ് കസ്തൂരി, ആരെക്കുറിച്ചും എന്തും തുറന്ന് പറയുവാൻ മടിയില്ലാത്ത ഒരു നടിയാണ് താരം, അതുകൊണ്ട് തന്നെ കസ്തൂരിയുടെ വാക്കുകൾ പലപ്പോഴും ഏറെ ശ്രദ്ധ നേടാറുമുണ്ട്, വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ കൂടിയാണ് കസ്തൂരി. ഇപ്പോൾ കസ്തൂരി സോഷ്യൽ മീഡിയയിൽ സംസാരിക്കവെ തന്റെ ഭർത്താവിനെ കുറിച്ച് ചോദിച്ച ആൾക്ക് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്

ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് കസ്തൂരി നല്‍കിയത്.
‘ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുമ്ബോള്‍ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച്‌ നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ.

എന്റെ സ്വകാര്യം ജീവിതം എന്റേത് മാത്രമാണ്. എക്‌സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം’ എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം. രവികുമാര്‍ എന്നാണ് കസ്തൂരിയുടെ ഭര്‍ത്താവിന്റെ പേര്. രണ്ടു മക്കളുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.