മുഖത്തോട് മുഖം നോക്കി മമ്മൂട്ടിയും ജ്യോതികയും; ‘കാതൽ’ സെക്കൻഡ് ലുക്ക് കാണാം

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കാതൽ ദ കോർ ‘. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതിക ആണ്. ഇപ്പോഴിതാ കാതലിന്റെ സെക്കൻഡ്…

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കാതൽ ദ കോർ ‘. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതിക ആണ്. ഇപ്പോഴിതാ കാതലിന്റെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളാണ് പോസ്റ്ററിൽ.

ആകാംഷ നിറയ്ക്കുന്ന തരത്തിലാണ് സിനിമയുടെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാത്യു ദേവസി എന്നാണ്..ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയണ് കാതൽ. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കാതൽമമ്മൂട്ടിയുടെ കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ