Home Film News ‘കാന്താര’യ്ക്ക് ശേഷം മറ്റൊരു തരംഗം തീര്‍ക്കാന്‍!! മലയാളത്തില്‍ നിന്നൊരു ബിഗ് ബജറ്റ് ചിത്രം!!

‘കാന്താര’യ്ക്ക് ശേഷം മറ്റൊരു തരംഗം തീര്‍ക്കാന്‍!! മലയാളത്തില്‍ നിന്നൊരു ബിഗ് ബജറ്റ് ചിത്രം!!

കന്നഡ സിനിമയെ വീണ്ടും ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രശംസിക്കാന്‍ കാരണമായ കാന്താര എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മലയാളത്തില്‍ നിന്നും അത്തരത്തില്‍ ഒരു സിനിമ എത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ വലിയ ആവേശമായി മാറിയിരിക്കുന്നത്. കാന്താര ചിത്രത്തില്‍ വരച്ചുകാട്ടിയ ഭൂതകോലവും മറ്റ് സിനിമാ പശ്ചാത്തലങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ഇപ്പോഴിതാ മലയാളത്തില്‍ നിന്നും തെയ്യം എന്ന കലാരൂപത്തെ പശ്ചാത്തലമാക്കി ഒരു ബിഗ് ബജറ്റ് സിനിമ ഒരുങ്ങുകയാണ്. കതിവനൂര്‍ വീരന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഗിരീഷ് കുന്നുമ്മലിന്റെ സംവിധാനത്തിലാണ് കതിവനൂര്‍ വീരന്‍ ഒരുങ്ങുന്നത്. 40 കോടി മുതല്‍ മുടക്കില്‍ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുക. അത്യാധുനിക ദൃശ്യ ശബ്ദ മികവോടെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാകും ഈ സിനിമ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടി പവിത്രന്‍, രാജ്‌മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്യാമറ- ഷാജി കുമാര്‍ കൈകാര്യം ചെയ്യുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക.

റോഷാക്കിന് വേണ്ടിയാണ് ഇതിന് മുന്‍പ് മിഥുന്‍ മുകുന്ദന്‍ പശ്ചാത്തല സംഗീതം ഒരുക്കിയത്. 2023 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെയും തമിഴിലെയും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരും ഭാഗമാകും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കന്നഡ സിനിമയുടെ യശസ്സ് ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ കാന്താരയിലൂടെ മുഴങ്ങി കേട്ടിരുന്നു.. ഇതുപോലെ മലയാളത്തിലും ഒരു സിനിമ ഒരുങ്ങുന്നു എന്ന് അറിഞ്ഞത് മുതല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Exit mobile version