വിവാഹത്തിന് അതിഥികള്‍ക്ക് രഹസ്യ കോഡ്!! ഫോണ്‍ അനുവദിക്കില്ല!! ഇതെന്തൊരു കല്യാണമാണെന്ന് ആരാധകര്‍

ബോളിവുഡില്‍ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ മേളങ്ങള്‍ മുഴങ്ങുകയാണ്. വിവാഹത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്. ഓരോ ആഘോഷങ്ങളും താരങ്ങളുടെ ഒരുക്കങ്ങളും കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് പുതിയ ചില കൗതുകമുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഹോട്ടല്‍ മുറികള്‍ പോലും ഒരു കോഡ് വഴി മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബോളിവുഡിലടക്കം ഇരുവരുടെയും വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്ന് നിറയുമ്പോഴും വിവാഹക്കാര്യത്തില്‍ ഇരുവരും ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല എന്നതാണ് സത്യം. ഡിസംബര്‍ അവസാനം ഇരുവരും വിവാഹിതരായേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ സവായ് മധോപൂരിലെ ഒരു ഹോട്ടലാണ് വിവാഹ വേദിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടാകുക. വിവാഹത്തെ കുറിച്ച് വിക്കിയും കത്രീനയും ചേര്‍ന്ന് ഔദ്യോഗികമായൊരു മുന്നറിയിപ്പ് നടത്തുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

 

Aswathy