കത്രീന-വിക്കി ദമ്പതികള്‍ക്ക് എതിരെ വധഭീഷണി! പ്രതി അറസ്റ്റില്‍!

ബോളിവുഡിന്റെ പ്രിയതാരങ്ങളായ വിക്കി കൗശലിനും കത്രീന കൈഫിനും എതിരെ വധഭീഷണി ഉയര്‍ന്നതിന്റെ റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്ത് വന്നത്. ഇപ്പോഴിതാ പ്രതിയെ പിടികൂടിയ വിവരവും പുറത്ത് വരികയാണ്. പ്രമുഖ മാധ്യമങ്ങളാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്…

ബോളിവുഡിന്റെ പ്രിയതാരങ്ങളായ വിക്കി കൗശലിനും കത്രീന കൈഫിനും എതിരെ വധഭീഷണി ഉയര്‍ന്നതിന്റെ റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്ത് വന്നത്. ഇപ്പോഴിതാ പ്രതിയെ പിടികൂടിയ വിവരവും പുറത്ത് വരികയാണ്. പ്രമുഖ മാധ്യമങ്ങളാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. മാന്‍വിന്ദര്‍ സിംഗ് എന്ന് പേരുള്ള ഉത്തര്‍പ്രേദേശ് സ്വദേശിയാണ് പിടിയിലായത് എന്നാണ് വിവരം. പ്രതി കത്രീനയുടെ കടുത്ത ആരാധകനാണെന്നും പറയുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ വഴി ഒരു അജ്ഞാതന്‍ വധ ഭീഷണി നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഒരുപാട് പേര്‍ ആരാധകരായുള്ള ഈ താര ദമ്പതികള്‍ക്ക് എതിരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ആരാധകരും ആശങ്കയിലായിരുന്നു. സംഭവത്തില്‍ കത്രീന കൈഫിന്റെ ഭര്‍ത്താവ് വിക്കി കൗശല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മുംബൈ സാന്താക്രൂസ് പൊലീസാണ് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയത്, തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിതെന്നാണ് വിവരം.

katrinakaif

അവധി ദിനങ്ങള്‍ ആഘോഷമാക്കി താരദമ്പതികള്‍ തിരിച്ചെത്തിയ സാഹചര്യത്തിലായിരുന്നു ഇപ്പോള്‍ ഇത്തരമൊരു വധഭീഷണി ഇവരുവര്‍ക്കും എതിരെ വന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് കത്രീന വിക്കി കൗശല്‍ വിവാഹം നടന്നത്. ബോളിവുഡ് സിനിമാ ലോകത്തെ വരെ ഞെട്ടിച്ച ഒരു വിവാഹം ആയിരുന്നു അത്.

വലിയ കര്‍ശന നിയന്ത്രണങ്ങളോട്കൂടിയാണ് വിവാഹം നടന്നിരുന്നത്. വിവാഹ ശേഷം കത്രീന തന്റെ ഫിലീം കരിയറുമായി തിരക്കിലാണ്. ‘ഫോണ്‍ ഭൂത്’ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍. അതേസമയം, ശ്രീറാം രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കത്രീന കൈഫ് ഇപ്പോള്‍ അഭിയിക്കുന്നത്.