ബോളിവുഡിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ലോകമെമ്പാടും ഒരുപാട് ആരാധകരാണ് ഈ താരസുന്ദരിയ്ക്ക് ഉള്ളത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ആരാധകര്‍ കാത്തിരുന്ന കത്രീനയുടെ കല്യാണം നടന്നത്. വിക്കി കൗശലുമായി നടത്തിയ കല്യാണം വളരെ പ്രൗഢഗംഭീരമായാണ് നടത്തിയത്. അന്ന് താരത്തിന്റെ വിവാഹ ചിലവിന്റെ കണക്കുകള്‍ കേട്ട് ആരാധകര്‍ ഞെട്ടിത്തരിച്ച് പോയിട്ടുണ്ട്. ദിവസത്തിന് കോടികള്‍ വിലമതിക്കുന്ന രാജസ്ഥാനിലെ ഒരു കൊട്ടാരത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.
ഇപ്പോഴിതാ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ വസ്ത്രത്തിന്റെ വില കേട്ടാണ് എല്ലാവരുടേയും കണ്ണ് തള്ളിയിരിക്കുന്നത്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഫാഷന്‍ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പലര്‍ത്തുന്ന കത്രീനയുടെ സ്റ്റൈലുകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്, എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ താരത്തിന്റെ ഫോട്ടോകള്‍ വൈറലായതോടെയാണ് വസ്ത്രത്തിന്റെ വില വിവരങ്ങളും പുറത്ത് വന്നത്.
പിറകില്‍ പോണിടെയ്ല്‍ രീതിയില്‍ മുടി കെട്ടി ഒരു പച്ച നിറമുള്ള സ്റ്റൈലിഷ് വസ്ത്രത്തിലാണ് കത്രീന പ്രത്യക്ഷപ്പെട്ടത്. പ്രിന്റഡ് ആയിട്ടുള്ള പച്ച നിറമുള്ള വസ്ത്രമാണ് താരം അണിഞ്ഞത്. മാസ്‌ക് വെച്ചാണ് താരം പാപ്പരാസികള്‍ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതോടെ കത്രീനയുടെ ഫാഷന്‍ ചിന്തകള്‍ക്കും ആരാധകര്‍ ഏറുകയാണ്. പൈജാമയുടെ ഭംഗി കൊണ്ടല്ല ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. അതിന്റെ വിലയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും വിലയുടെ കാര്യത്തില്‍ ഒട്ടും സിംപിള്‍ അല്ല കത്രീന ധരിച്ചിരുന്ന പൈജാമ. ബെക്കാമിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിരങ്ങള്‍ അനുസരിച്ച് ഷര്‍ട്ടിന് അന്‍പതിനായിരത്തിനടുത്തും പാന്റിനും അത്രത്തോളം വില വരുമെന്നാണ് പറയുന്നത്.
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…