കത്രീന – വിക്കി വിവാഹം ഉടനില്ല!!.. അപ്പോള്‍ കല്ല്യാണത്തിന് രാജകൊട്ടാരം വാടകയ്ക്ക് എടുത്തതോ?

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കല്യാണമാണ് താരറാണി കത്രീന കൈഫിന്റെയും നടന്‍ വിക്കി കൗശലിന്റെയും വിവാഹം. കല്യാണത്തിന്റെ ഒരുക്കങ്ങള്‍ അങ്ങ് രാജസ്ഥാനില്‍ തകൃതിയായി നടക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ഇരുവരുടെയും കല്യാണ വിശേഷങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇരുവരുടെയും വിവാഹം ഉടനെ കാണില്ല എന്നാണ് വിവരം. ഇരുവരുടെയും അടുത്തവൃത്തങ്ങള്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത് എന്നതിനാലാണ് ആരാധകര്‍ക്ക് ഏറെ വിഷമം. വിക്കിയുടെ അടുത്ത ബന്ധുവായ ഉപാസന വോറയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. വിവാഹ തീയതികളെ കുറിച്ചും ഒരുക്കങ്ങളെ കുറിച്ചും ഉള്ള റിപ്പോര്‍ട്ടുകള്‍ വെറും മാധ്യമ പ്രചരണങ്ങളാണ് എന്നാണ് ഉപാസന പറയുന്നത്. താന്‍ സഹോദരനുമായി സംസാരിച്ചിരുന്നു എന്നും എന്തായാലും വിവാഹം ഇപ്പോള്‍ ഉണ്ടാകില്ല എന്നുമാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. ഡിസംബറില്‍ ഇവരുടെ വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍.

രാജസ്ഥാനില്‍ വച്ചാണ് വിവാഹം എന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അവിടെ ഒരു രാജകൊട്ടാരം ദമ്പതികള്‍ വാടകയ്‌ക്കെടുത്തു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം നടക്കാന്‍ പോകുന്നില്ല എന്നാണ് പുതിയ വാര്‍ത്ത.

 

Aswathy