ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് കത്രീന കൈഫ്. പ്രായത്തെ വെല്ലുന്ന ശരീര സൗന്ദര്യവും അഭിനയ മികവും ആണ് താരത്തിന് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്. ഇപ്പോള്‍ ബോളിവുഡില്‍ അഭിനയത്തിന് ഏറ്റവും കൂടുതല്‍ പ്രിതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഒരുപാട് ഗോസിപ്പുകള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് കത്രീനയും വിക്കി കൗശലുമായുള്ള വിവാഹം നടന്നത്.
കല്യാണം നടക്കുന്നതു വരെ ഇതേപറ്റി ഔദ്യോഗികമായി ഇരുവരും ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ബോളിവുഡ് കണ്ട് പ്രൗഢഗംഭീരമായ വിവാഹങ്ങളില്‍ ഒന്ന് തന്നെയായിരുന്നു കത്രീന – വിക്കി വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിക്കി-കത്രീന വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇപ്പോഴിതാ കത്രീനയുടെ പുതിയ ഇന്‍സ്റ്റഗ്രാം ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മാലിദ്വീപില്‍നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കത്രീന കെയ്ഫ്. ചിത്രങ്ങള്‍ അടുത്തിടെ പകര്‍ത്തിയതാണോ അതോ ഹണിമൂണില്‍നിന്നുള്ള ചിത്രങ്ങളാണോയെന്നു വ്യക്തമല്ല. നിയോണ്‍ ഗ്രീനും ബ്ലൂ ആന്‍ഡ് വൈറ്റ് നിറത്തിലുള്ള സ്വിംവെയറിലുള്ള ചിത്രങ്ങളാണ് കത്രീന പുതിയതായി പോസ്റ്റ് ചെയ്തത്.
ചിത്രങ്ങളില്‍ വിക്കിയെ കാണാത്തതാണ് ആരാധകരില്‍ നിരാശയുണര്‍ത്തുന്നത്. കമന്റുകളില്‍ വിക്കിയെ അന്വേഷിക്കുന്നവരും കുറവല്ല. അതേസമയം, സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. കത്രീനയുടെ ആദ്യ കാമുകന്‍ ആയിരുന്നു സല്‍മാന്‍ഖാന്‍. വിവാഹത്തിന് താരം കത്രീനയ്ക്ക് കൊടുത്ത വിലകൂടിയ സമ്മാനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍…