ബോളിവുഡ് സിനിമാ ലോകത്ത് ആരാധകര്‍ ആഘോഷമാക്കിയയ കല്യാണമായിരുന്നു നടി കത്രീന കൈഫിന്റേത്. വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്. നടന്മാരായ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരുമായിട്ടുള്ള പ്രണയം അവസാനിച്ചതിന് ശേഷമാണ് കത്രീന നടന്‍ വിക്കി കൗശലുമായി ഇഷ്ടത്തിലാവുന്നത്. ആരാധകര്‍ വളരെ ആകാംഷയോടെ നോക്കിക്കണ്ട ഒരു വിവാഹം ആയിരുന്നു ഇത്. വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരുമ്പോഴും അതെല്ലാം ആഘോഷിക്കുകയായിരുന്നു ആരാധകരും. ഇപ്പോഴിതാ കത്രീന തന്റെ മുന്‍ കാമുകനായ സല്‍മാന്‍ഖാന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അയച്ച ആശംസാ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ക്യാപ്ഷനായി നടിയുടെ സ്നേഹാശംസകളും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ് സമയത്തിനുള്ളിലാണ് കത്രീനയുടെ ആശംസയും സല്‍മാന്റെ പിറന്നാള്‍ വാര്‍ത്തയും വൈറലായി മാറിയത്. ഇരുവരും തമ്മിലുള്ള അടുപ്പം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു കത്രീന പങ്കുവെച്ച ഈ വാക്കുകള്‍. പിറന്നാള്‍ ആശംസകള്‍ സല്‍മാന്‍ ഖാന്‍. വളരെ സന്തോഷം നിറഞ്ഞ ജന്മദിനമാവട്ടെ. എന്നും നിങ്ങള്‍ക്ക് സ്നേഹവും പ്രകാശവും തിളക്കങ്ങളും നിറഞ്ഞൊരു ജീവിതം ഉണ്ടായിരിക്കട്ടേ’ എന്നുമാണ് കത്രീന കുറിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം അവസാനിച്ചിരുന്നു എങ്കിലും ആ സൗഹൃദം അവര്‍ ഇന്ന് ഈ നിമിഷം വരെയും വളരെ നന്നായി മുന്നോട്ട് കൊണ്ടുപോയി എന്നാണ് ആരാധകര്‍ പറയുന്നത്.
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്, ഇപ്പോൾ താരം തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിരിക്കുകയാണ്…
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…