മിനിസ്‌ക്രീനിലെ അയ്യപ്പൻ കൗശിക് ബാബു വിവാഹിതനായി

ഈ ദിവസങ്ങളില്‍ മലയാള സിനിമാലോകത്ത് താരവിവാഹങ്ങളുടെ മേളമാണ്. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി, രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി എന്നിവരുടെയെല്ല്ം വിവാഹം നവംബര്‍ മാസത്തിലായിരുന്നു. വീണ്ടും ചില താരവിവാഹങ്ങള്‍ നടന്നെന്ന തരത്തിലുള്ള വാര്‍ത്തകകളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തെ കുറിച്ച് യുവനടന്‍ കൗശിക് ബാബു വിവാഹിതനായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച താരമാണ് കൗശിക്. താരവിവാഹത്തെ കുറിച്ച് കൂടുതല്‍

വിവരങ്ങളൊന്നുമില്ലെങ്കിലും വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഭാവ്യയാണ് വധു.

കലിയുഗ വരദായകനായ സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തി കൗശിക് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കില്‍ ശ്രീമുരുകനും ആദി ശഹ്കരനുമൊക്കെയായി പുരാണ കഥകളില്‍ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തില്‍ നായകനായിട്ടും അഭിനയിച്ചിരുന്നു.

അയ്യപ്പൻ എന്നെ സീരിയലിൽ എത്തി മലയാളികയുടെ മനസ്സ് കീഴടക്കുകയിരുന്നു കൗശിക് ബാബു. ഐ[പ്പോൾ കൗഷി ബാബു വിവാഹിതനായി എന്ന വാർത്ത മലയാളികലെ ഏറെ കൗതുകം ഉളവാക്കുകയാണ്. എല്ലാവരും വളരെ ആകാംഷയോഡൈണ് കൗശിക്കിന്റെ വിവാഹ വാർത്ത നോക്കി

കാണുന്നത്. വളരെ റൊമാന്റിക് ആയിട്ടുള്ള ചിത്രങ്ങൾ ആണ് കൗശിക് സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടിരിക്കുന്നത്

Krithika Kannan