കാവ്യാമാധവനും ദിവ്യ ഉണ്ണിയും തന്റെ അവസരങ്ങൾ തട്ടിയെടുത്തു - കാവേരി - മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യാമാധവനും ദിവ്യ ഉണ്ണിയും തന്റെ അവസരങ്ങൾ തട്ടിയെടുത്തു – കാവേരി

ബാലതാരമായി എത്തി വെള്ളിത്തിരിയിൽ ശ്രദ്ധ നേടിയ താരമായിരുന്നു കാവേരി, വളരെ പെട്ടെന്നായിരുന്നു കാവേരി സിനിമ രംഗത്ത് ശ്രദ്ധ നേടിയത്, മികച്ച കഥാപാത്രങ്ങൾ കൊണ്ട് ജനശ്രദ്ധ നേടി എടുക്കുവാൻ കാവേരിക്ക് വളരെ പെട്ടെന്ന് തന്നെ സാധിച്ചു, ബാല താരമായി എത്തിയ കാവേരി മമ്മൂട്ടിയുടെ നായിക ആയിട്ടാണ് നായികപദവിയിൽ എത്തിയത്, പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്.  മലയാള സിനിമയിൽ ഒരു പക്ഷെ ആർക്കും ലഭിക്കാത്ത മികച്ചൊരു തുടക്കമായിരുന്നു കാവേരിക്ക്.

KAVYA MADHAVAN

മലയാളത്തോടൊപ്പം അന്യാഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചെങ്കിലും കരിയർ തുടർന്നു കൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു.
തന്റെ നായിക വേഷം തട്ടിയെടുത്ത നായികമാരെക്കുറിച്ച് കാവേരി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഉദ്യാനപാലകന്‍ കഴിഞ്ഞ ശേഷം രാജസേനന്‍ സാര്‍ വളിച്ചു. ഒരു ഗംഭീര കഥ പറഞ്ഞു. കഥ കേട്ട് ഞാനും അമ്മയും കരഞ്ഞു. സിനിമയുടെ പേര് കഥാനായകന്‍. നായകന്‍ ജയറാമേട്ടന്‍. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാന്‍സ് തുക വാങ്ങി. അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു.

അന്ന് ഒരുപാടു ഞാന്‍ കരഞ്ഞു. അതിനുശേഷം വര്‍ണ്ണപകിട്ട് എന്ന ചിത്രവും തനിക്കുവന്നതായിരുന്നു. പിന്നീട് നായികാ സ്ഥാനത്തേക്ക് ദിവ്യ ഉണ്ണിയെത്തി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രവും കൈയ്യില്‍ വന്നുപോയതാണെന്ന് കാവേരി പറയുന്നു. അങ്ങനെ ഒരുപാട് വേഷങ്ങള്‍ തനിക്ക് നഷ്ടമായെന്ന് കാവേരി പറയുന്നു.അന്നത്തെ നായികമാര്‍ക്കെല്ലാം പിആര്‍ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നു. എനിക്കതില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാല്‍, എനിക്ക് ആരോടും പരാതിയില്ലെന്നും താരം മനസ്സു തുറന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!