ദിലീപേട്ടനെക്കാൾ കൂടുതൽ ഞാൻ എന്റെ വിഷമങ്ങൾ തുറന്ന് പറഞ്ഞത് മഞ്ജു ചേച്ചിയോട് ആയിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ദിലീപേട്ടനെക്കാൾ കൂടുതൽ ഞാൻ എന്റെ വിഷമങ്ങൾ തുറന്ന് പറഞ്ഞത് മഞ്ജു ചേച്ചിയോട് ആയിരുന്നു!

ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു കാവ്യ മാധവന്റെ വിവാഹവും വിവാഹ മോചനവും. ആയിരക്കണക്കിന് ആരാധകർ ഞെഞ്ചിലേറ്റി ആരാധിച്ച് കൊണ്ടിരുന്നത് യുവ നായിക വിവാഹിതയായി പോകുന്നു എന്ന് കേട്ട മലയാളികൾക്ക് ആദ്യമൊരു നിരാശയാണ് ഉണ്ടായത്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുമെന്നത് തന്നെയാണ് ആ വിഷമത്തിന്റെ കാരണം ആയതും. വിദേശത്തു ബിസിനെസ്സ് കാരനായ നിഷാൽ ചന്ദ്രയുമായാണ് കാവ്യ വിവാഹിതയായത്. ആർഭാട പൂർവം നടന്ന വിവാഹത്തിന് എന്നാൽ അധിക നാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞു കുറച്ച് നാളുകൾക്ക് ശേഷം തന്നെ കാവ്യ വിവാഹമോചനം നേടുന്നു എന്ന വാർത്തയാണ് പുറത്ത് വന്നത്. വിവാഹ മോചനത്തിന് ശേഷം കുറച്ച് നാളുകൾ ഇടവേളയെടുത്ത താരം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. ആ സമയത്ത് കാവ്യ മാധവൻ നേരെ ചൊവ്വേ എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ അവതാരകൻ ചോദിച്ച ചോദ്യത്തിന് കാവ്യ നൽകിയ മറുപടികൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വ്യക്തിപരമായ പല ചോദ്യങ്ങളും അവതാരകൻ കാവ്യയോട് ചോദിച്ചിരുന്നു. അതിനെല്ലാം മോര് മടിയും കൂടാതെയാണ് കാവ്യ മറുപടിയും നൽകിയത്. വിവാഹമോചനത്തിന് മുൻപ് കാവ്യ ദൈവവിശ്വാസി ആയിരുന്നല്ലോ ഇപ്പോൾ ഈ സംഭവങ്ങൾക്ക് ശേഷം ദൈവവിശ്വാസം കൂടിയോ കുറഞ്ഞോ എന്നായിരുന്നു അവതാരകന്റെ ഒരു ചോദ്യം. ഈ സംഭവത്തിന് ശേഷം ദൈവവിശ്വാസം കൂടി എന്നാണ് കാവ്യാ മറുപടി പറഞ്ഞത്. കാരണം ഞാൻ എത്തിപ്പെട്ട സ്ഥലം എനിക്ക് ചേരില്ല എന്ന് വളരെ പെട്ടന്ന് തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ദൈവം ഉള്ളത് കൊണ്ടാണെന്നും ആ സ്ഥലത്ത് നിന്നും തിരിച്ച് വേഗം തന്നെ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്താൻ കാരണവും ദൈവം തന്നെ ആണെന്നും കാവ്യ പറഞ്ഞു. ഈ സംഭവത്തേക്കാൾ എന്നെ അലട്ടിയത് ഞാൻ വിശ്വസിച്ചിരുന്നവരുടെ മാറ്റങ്ങൾ ആയിരുന്നു. എന്നെ എല്ലാവര്ക്കും ഇഷ്ട്ടം ആണെന്നും ഒരു പ്രശ്നം ഉണ്ടായാൽ എന്റെ കൂടെ എല്ലാവരും കാണുമെന്നും ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ പലരും എന്റെ അടുത്ത് വന്നു എന്നെ ആശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ട് മാറി നിന്ന് കളിയാക്കി ചിരിച്ചവർ ഉണ്ട്. അതായിരുന്നു എനിക്ക് ഉണ്ടായ ഏറ്റവും വലിയ ഷോക്ക്.

പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ കാണും എന്ന് കരുതിയവരിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടാകും എന്ന് ഒരിക്കലും ഞാൻ കരുതിയില്ലെന്നും കാവ്യ പറഞ്ഞു. വിവാഹ മോചനത്തിന് പിന്നിൽ ദിലീപ് ആണെന്നുള്ള സംസാരം ഉണ്ടല്ലോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ഈ വിഷയത്തിൽ ദിലീപ് ഏട്ടന്റെ പേര് കേൾക്കുന്നത് തന്നെ എനിക്ക് വിഷമം ആണെന്നും വിവാഹ ജീവിതത്തിൽ എനിക്കുണ്ടായ വിഷമങ്ങൾ എല്ലാം ഞാൻ ഏറ്റവും കൂടുതൽ തുറന്ന് പറഞ്ഞത് ദിലീപേട്ടനോടും മഞ്ജു ചേച്ചിയോടും ആണെന്നും ഒരു പക്ഷെ ദിലീപേട്ടനെക്കാൾ ഞാൻ ഏറ്റവും കൂടുതൽ ഈ വിഷയങ്ങൾ സംസാരിച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോട് തന്നെ ആണെന്നും സിനിമയിലേക്ക് വീണ്ടും തിരിച്ച് വരുന്നതിൽ ദിലീപേട്ടൻ ഒരുപാട് സപ്പോർട്ട് ചെയ്‌തെന്നുമാണ് കാവ്യ പറഞ്ഞത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത്.

Trending

To Top
Don`t copy text!