മഞ്ജുചേച്ചിക്ക് കുടുംബവുമായി ഇടപെഴകാനാണ് കൂടുതൽ ഇഷ്ടം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് .…

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് . പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുക ആയിരുന്നു, സിനിമയിൽ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം എന്നാൽ ആദ്യ വിവാഹം ആദ്യ വിവാഹം പരാജയം ആയിരുന്നു, പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്, ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാസരോവരത്തിൽ ഏറെ സന്തോഷത്തിലാണ് കാവ്യ.

Kavya Madhavan2
Kavya Madhavan2

കാവ്യയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആകുന്നത്, നടി മഞ്ജു വാരിയറുമായുള്ള തന്റെ സൗഹൃദത്തെകുറിച്ചാണ് കാവ്യാ പറയുന്നത്, സിനിമയില്‍ വരും മുന്‍പ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നു ഞാന്‍. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് താനെന്നും കാവ്യ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആ ബന്ധം ഞങ്ങള്‍ തുടര്‍ന്നിരുന്നു. ഫോണിലും സംസാരിക്കുന്നയാള്‍ക്കാരാണ് ഞങ്ങള്‍. ഒരേ മാസം പിറന്നാളാഘോഷിക്കുന്നവരാണ് ഞങ്ങള്‍. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. രണ്ടാളും ബര്‍ത്ത്ഡേ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങള്‍ വിളിച്ച് വിഷ് ചെയ്യാറുണ്ട്ഞാനറിഞ്ഞിട്ടുള്ളിടത്തോളം മഞ്ജു ചേച്ചിക്ക് കൂടുതലും കുടുംബമായിട്ട് ഇടപഴകാനാണ് താല്‍പര്യം എന്നെനിക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാവ്യാ പറയുന്നത്

Kavya-Madhavan02
Kavya-Madhavan02

ദിലീപിനെ വിവാഹം കഴിച്ചതിനു പിന്നാലെ കാവ്യ സിനിമയിൽ നിന്നും പിൻവാങ്ങി നിൽക്കുകയാണ്, ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യാ വിവാഹം ചെയ്തത് നിഷാൽ ചന്ദ്രനെയാണ്എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. പരസ്പ്പര സമ്മതത്തോടെ ഇവർ വിവാഹത്തിന് തൊട്ട് പിന്നാലെ വേർപിരിയുകയായിരുന്നു. പരസ്പ്പരം ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് ബന്ധം വേർപ്പെടുത്താൻ കാരണം എന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത. വിവാഹശേഷം അകന്നു കഴിഞ്ഞ ഇവർക്ക് എറണാകുളം കുടുംബകോടതി വിവാഹമോചനത്തിന് അനുവദിക്കുകയായിരുന്നു. കാവ്യയുമായുള്ള ബന്ധം വേർപ്പെടുത്തിയതിനു പിന്നാലെ നിഷാൽ വീണ്ടും വിവാഹിതനായി.