ആ സമയത്ത് ഞാൻ ലാലേട്ടനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ച് നടക്കുക ആയിരുന്നു

വിവാഹ ശേഷം അഭിനയ ജീവിതത്തിന് വിട നൽകി കുടുംബിനിയായ നടിയാണ് കാവ്യമാധവൻ. സിനിമയിൽ ഇല്ലെങ്കിൽ പോലും പ്രേക്ഷകരുടെ മനസിൽ ഇന്നും കാവ്യയുണ്ട്. ഇപ്പോഴും പ്രിയപ്പെട്ട നടി ആരെന്ന് ചോദിച്ചാൽ ആദ്യ പേര് കാവ്യയുടേതായിരിക്കും. വളരെ…

വിവാഹ ശേഷം അഭിനയ ജീവിതത്തിന് വിട നൽകി കുടുംബിനിയായ നടിയാണ് കാവ്യമാധവൻ. സിനിമയിൽ ഇല്ലെങ്കിൽ പോലും പ്രേക്ഷകരുടെ മനസിൽ ഇന്നും കാവ്യയുണ്ട്. ഇപ്പോഴും പ്രിയപ്പെട്ട നടി ആരെന്ന് ചോദിച്ചാൽ ആദ്യ പേര് കാവ്യയുടേതായിരിക്കും. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ കടന്നു വന്ന താരമാണ് കാവ്യ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. 1991 ൽ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരം അധികം നടിമാർക്ക് കിട്ടിയിട്ടില്ല.ലാൽ ജോസ് സംവിധാനം ചെയ്ത ചാന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം കാവ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

Kavya Madhavan1
Kavya Madhavan1

മലായള സിനിമയിലെ രണ്ടു തലമുറയിൽപ്പെട്ട താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യം കാവ്യയ്ക്ക് ലഭിച്ചിരുന്നു. അതും മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു അവയെല്ലാം. കാവ്യ ഏറ്റവും കൂടുതൽ ബിഗ് സ്ക്രീൻ ഷെയർ ചെയ്തിട്ടുള്ളത് ദിലീപിനോടൊപ്പമായിരുന്നു, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശ മാധവൻ, റൺവേ, പാപ്പി അപ്പച്ച, കൃസ്ത്യൻ ബ്രദേശ് എന്നിങ്ങനെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്. സിനിമയിലെ തങ്ങളുടെ ജോഡിപ്പൊരുത്തം ഇവർ ജീവിതത്തിലേക്കും പകർത്തുക ആയിരുന്നു, ഇപ്പോൾ ദിലീപിനും മക്കൾക്കും ഒപ്പം സന്തോഷമായി കഴിയുകയാണ് കാവ്യ.

Kavya-Madhavan02
Kavya-Madhavan02

ഇപ്പോൾ പഴയ  ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ചർച്ചയാകുന്നത്, നടൻ മോഹന്ലാലിനെക്കുറിച്ചാണ് താരം പറയുന്നത്, തന്റെ ചെറുപ്പകാലത്ത് മോഹൻലാലിനെ മാത്രമേ വിവാഹം കഴിക്കു എന്ന് ഞാൻ പറയുമായിരുന്നു. എനിക്ക് മൂന്നോ നാലോ വയസ്സുള്ള സമയത്തായിരുന്നു ഞാൻ ആ തീരുമനം എടുത്തത്. വളര്ന്നു വന്ന ശേഷം ഞാൻ കാര്യം ലാലേട്ടനോട് പറഞ്ഞിരുന്നു എന്നും താരം പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധിക ആയിരുന്നു, അങ്ങനെയാണ് ഞാൻ കുട്ടികാലത്ത് അങ്ങനെ വിചാരിച്ച് നടന്നത്, വളർന്നപ്പോൾ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനുള്ള അവസരവും ലഭിച്ചു, അത് വലിയൊരു അനുഗ്രഹമായി കാണുന്നു എന്നാണ് താരം പറയുന്നത്