കാവ്യാമാധവനും മക്കൾക്കും ഒപ്പം ഓണം ആഘോഷമാക്കി ദിലീപ്

മലയാളികളുടെ പ്രിയ താരജോഡികൾ  ആണ് കാവ്യയും ദിലീപും, വിവാഹശേഷം ഇരുവരും പത്മാസരോവരം വീട്ടിലാണ് താമസം. സാധാരണ ഓണത്തിന് എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കാൻ കാണില്ല, എന്നാൽ ഈ തവണ കൊറോണ ആയതിനാൽ ഇത്തവണത്തെ ഓണത്തിന്…

മലയാളികളുടെ പ്രിയ താരജോഡികൾ  ആണ് കാവ്യയും ദിലീപും, വിവാഹശേഷം ഇരുവരും പത്മാസരോവരം വീട്ടിലാണ് താമസം. സാധാരണ ഓണത്തിന് എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കാൻ കാണില്ല, എന്നാൽ ഈ തവണ കൊറോണ ആയതിനാൽ ഇത്തവണത്തെ ഓണത്തിന് എല്ലാവരും ഒരുമിച്ച് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് ഏറെ സന്തോഷത്തിലാണ് ദിലീപും കുടുംബവും. രാവിലെ തന്നെ മീനാക്ഷിയും കാവ്യാമാധവനും പൂക്കളം ഒക്കെ ഇട്ടു നല്ല ഒന്നാന്തരം സദ്യയും കാവ്യ തയ്യാറാക്കി എന്ന് ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.
dileep kavya
സഹായത്തിനു മീനാക്ഷിയും ഉണ്ടായിരുന്നു എന്ന് കാവ്യയുടെ വക മറുപടി. രണ്ടു തരം പായസം ഉള്‍പ്പെടെ നല്ല സദ്യ ആയിരുന്നുവെന്ന് ദിലീപും മീനാക്ഷിയും കാവ്യയും പറഞ്ഞു. കൊറോണ കാലം ആയത് കൊണ്ട് വീട്ടിലേക്ക് ഇപ്പോൾ ആരെയും കയറ്റാറില്ല, കുഞ്ഞു മഹാലക്ഷ്മിയും അമ്മയും തനിക്കൊപ്പം ഉള്ളത് കൊണ്ട് വീട്ടിലേക്കുള്ള എല്ലാവരുടെയും പ്രവേശനം നിരോധിച്ചിരിക്കുകയാണ് എന്ന് ദിലീപ് പറയുന്നു.
dillep'-and-kavyamadhvan-th
എങ്കിലും ഓണം ആഘോഷം ആക്കിയിരിക്കുകയാണ്. ചെന്നൈയില്‍ പഠനത്തോട് അനുബന്ധിച്ച്‌ ആയിരുന്നു മീനാക്ഷി എന്നാല്‍ കൊറോണ ആയതിനാല്‍ പഠനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതിനാല്‍ മീനാക്ഷി ഇപ്പോള്‍ പത്മസരോവരം വീട്ടിലുണ്ട്. മഹാലക്ഷ്മിക്ക് ഒപ്പം ഏറെ സന്തോഷത്തിലാണ് മീനാക്ഷിയും. വീട്ടിലെ കുഞ്ഞ് മഹാലക്ഷ്മിയുടെ കളിയും ചിരിയും കാരണം വീട്ടിൽ ആർക്കും ബോറടിയോ ഒന്നും തന്നെ ഇല്ല എന്ന് ദിലീപ് പറയുന്നു, മഹാലക്ഷ്മിയും ഓണത്തിന് ഏറെ സന്തോഷവധി ആയിരുന്നു. കുഞ്ഞ് പാവാടയും ബ്ലൗസും അണിഞ്ഞാണ് ഇത്തവണ അവൾ ഞങ്ങൾക്കൊപ്പം ഓണം ഉണ്ടത് എന്ന് ദിലീപ് പറയുന്നു.