മേക്കപ്പ് ഇല്ലാത്ത ചിത്രവുമായി കാവ്യ, മനോഹരം എന്ന് ആരാധകരും!

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.…

kavya latest photos

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. ഇപ്പോൾ മലയാള സിനിമയുടെ ജനപ്രീയ നായകൻ ദിലീപിനെ വിവാഹം കഴിച്ച കാവ്യ സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ്.

സിനിമയിൽ സജീവമാല്ലെങ്കിലും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന കാവ്യയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ താരത്തിന്റെ ഫാൻസ്‌ ഗ്രൂപ്പുകളിലും എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഉള്ള കാവ്യയുടെ ഏറ്റവും പുതിയ ചിത്രം ആണ് ആരാദകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മെയ്ക്കപ്പ് ഇല്ലാതെ സിംപിൾ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മെയ്ക്കപ്പ് ഇല്ലങ്കിൽ തന്നെയും സൗന്ദര്യത്തിനു യാധൊരു കുറവും ഇല്ലെന്നാണ് ആരാധകർ പറയുന്നത്.

Kavya-Madhavan-latest-news
Kavya-Madhavan-latest-news

ഓരോ തവണയും പുറത്ത് വരുന്ന ചിത്രങ്ങളിൽ എല്ലാം കൂടുതൽ സുന്ദരിയായാണ് കാവ്യ കാണുന്നത്. സിനിമയിൽ സജീവം അല്ലെങ്കിലും ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയെ പിന്നിലാക്കാൻ മറ്റ് യുവാനായികമാർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇന്നും പല താരങ്ങൾക്കും സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയോട് അസൂയായാണ് ഉള്ളത്.