മഞ്ജുവിന് നൽകിയ അതെ സർപ്രൈസ് കാവ്യക്ക് നൽകി മീനാക്ഷിയും ദിലീപും, വൈറലായി വീഡിയോ - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവിന് നൽകിയ അതെ സർപ്രൈസ് കാവ്യക്ക് നൽകി മീനാക്ഷിയും ദിലീപും, വൈറലായി വീഡിയോ

ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് കാവ്യാ, ബാലതാരത്തിൽ നിന്നും വളരെ പെട്ടെന്നായിരുന്നു കാവ്യയുടെ നായികാ പദവിയിലേക്കുള്ള സ്ഥാന കയറ്റം. കാവ്യയുടെ ആദ്യ സിനിമയിലെ നായകനും താരത്തിന്റെ ഭർത്താവ്  തന്നെ ആയിരുന്നു. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ ഇവർക്ക് ആശംസകളുമായി എത്തിയത് നിരവധി ആളുകൾ ആയിരുന്നു.

ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പം ജീവിതം ആഘോഷിക്കുകയാണ് കാവ്യ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും അപ്രത്യക്ഷമായ കാവ്യ സ്വകാര്യ ചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്താറുണ്ട്. നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്.പത്മസരോവരത്തിൽ കാവ്യയുടെ പിറന്നാൾ കഴിഞ്ഞ ദിവസം  ആഘോഷമാക്കിയിരുന്നു. ഇപ്പോൾ കാവ്യയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് പുറത്ത് വരുന്നത് .

മഞ്ജുവിന് തന്റെ പിറന്നാളിനു കൂട്ടുകാർ നൽകിയ അതെ സർപ്രൈസ് തന്നെയാണ് ഇവിടെ കാവ്യക്കും ദിലീപും മീനാക്ഷിയും നൽകിയത് . ഊതിയാലും വീണ്ടും കത്തുന്ന മെഴുക്തിരി വെച്ച് കാവ്യയെ പറ്റിച്ചിരിക്കുകയാണ് എല്ലാവരും കൂടി. വിഡിയോയിൽ മഹാലക്ഷ്മിയെ എടുത്ത്  കൊണ്ട് നിൽക്കുന്ന മീനാക്ഷിയെയും കാണുവാൻ സാധിക്കും

Trending

To Top
Don`t copy text!