കാവ്യയെ കെട്ടാന്‍ വേണ്ടി മാത്രം ലോട്ടറി എടുത്ത് നടന്ന ഒരു ആരാധകന്‍…!! താരത്തോട് ഭ്രാന്തമായ പ്രണയം…

പ്രായത്തെ വെല്ലുന്ന അഭിനയം കൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ മലയാള സിനിമയുടെ നായിക ആയി മാറിയ താരമാണ് കാവ്യാ മാധവന്‍. ബാലതാരമായിട്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള കാവ്യയുടെ അരങ്ങേറ്റം. 1991ല്‍ ”പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ…

പ്രായത്തെ വെല്ലുന്ന അഭിനയം കൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ മലയാള സിനിമയുടെ നായിക ആയി മാറിയ താരമാണ് കാവ്യാ മാധവന്‍. ബാലതാരമായിട്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള കാവ്യയുടെ അരങ്ങേറ്റം. 1991ല്‍ ”പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ”ചന്ദ്രനുദിക്കുന്ന ദിക്കില്‍” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ ആദ്യ നായിക പിന്നീട് യഥാര്‍ത്ഥ ജീവിതത്തിലും അദ്ദേഹത്തിന്റെ സഖിയായി മാറുകയായിരുന്നു.

നായികയായി അരങ്ങേറ്റം കുറിച്ചതോടെ പിന്നീട് കാവ്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളത്തിലെ പ്രമുഖരായ മുന്‍ നിര നായകന്മാരുടെ കൂടെയെല്ലാം താരം അഭിനയിച്ചു. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളുള്ള സിനിമകളിലൂടെയും കാവ്യ ശോഭിച്ചു. ആദ്യ വിവാഹ ശേഷം മുതല്‍ സിനിമയില്‍ നിന്ന് വിട്ടു നിന്ന കാവ്യ പിന്നീട് വിവാഹ മോചനത്തിന് ശേഷമായിരുന്നു ഒരു തിരിച്ചു വരവ് നടത്തിയത്. പിന്നീട് നടന്‍ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷവും കാവ്യ അഭിനയ രംഗത്ത് സജീവമല്ല. ഇപ്പോള്‍ മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളും ആയി തിരക്കിലാണ് കാവ്യ. താര കുടുംബത്തെക്കുറിച്ച് പറയാതെ ഒരു ദിവസം പോലും വാര്‍ത്താ ദിനങ്ങള്‍ കടന്നു പോകില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ കാവ്യയ്ക്ക് ഉണ്ടായിരുന്നു കാവ്യയെ ഒരുപാട് മോഹിച്ച് ഒരു ആരാധകനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ച ചെയ്യുന്നത്. കണ്ണൂര്‍ സ്വദേശിയായ ഒരു യുവാവാണ് കാവ്യയോടുള്ള ആരാധന ഒരു പ്രണയം പോലെ കാത്ത് സൂക്ഷിച്ച് നടന്നത്. കാവ്യയുടെ കടുത്ത ആരാധകനായിരുന്നു പ്രകാശന്‍.

കാവ്യയെ വിവാഹം കഴിക്കുവാന്‍ ആയി ഒരുപാട് അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നിരുന്നു പ്രകാശന്‍. അതിനോടൊപ്പം തന്നെ ലോട്ടറി ടിക്കറ്റും എടുക്കുമായിരുന്നു. ലോട്ടറി അടിച്ചു പണക്കാരനായി കാവ്യയെ വിവാഹം കഴിക്കാന്‍ ആയിരുന്നു പ്രകാശന്റെ ആഗ്രഹം. 16 വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ആണ് പ്രകാശന്‍ എടുത്തിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത്. എന്നാലും ഒരെണ്ണം പോലും അടിച്ചിട്ടില്ല. പ്രകാശിന്റെയും കാവ്യയുടെയും ഫോട്ടോ ഒന്നിച്ച് വീടിനു മുന്നില്‍ തൂക്കിയിടുകയും ചെയ്തിട്ടുണ്ട്. ഇതോടെ നാട്ടുകാര്‍ ഒന്നടങ്കം പ്രകാശനെ പരിഹസിക്കാന്‍ തുടങ്ങി. കാവ്യയോടുള്ള പ്രകാശന്റെ ആരാധന നാട്ടിലെങ്ങും പാട്ടായിരുന്നു. അതുകൊണ്ട് കാവ്യപ്രകാശ് എന്നാണ് നാട്ടില്‍ അദ്ദേഹം അറിയപ്പെടുന്നത്. കാവ്യ വിവാഹം കഴിച്ചപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ അലയുകയായിരുന്നു പ്രകാശന്‍ എന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്.