ആ സിനിമയിൽ ക്ളോസപ്പ് ഷോട്ടുകളോ ഡയലോഗോ കാവ്യയ്ക്ക് ഇല്ലായിരുന്നു!

പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് കാവ്യ മാധവൻ. ആദ്യ ചിത്രത്തിൽ എന്നാൽ താരത്തിന് ഡയലോഗുകളോ ക്ളോസപ്പ് ഷോട്ടുകളോ ഉണ്ടായിരുന്നില്ല. അതിനു ശേഷം അഴകിയ രാവണൻ എന്ന…

പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് കാവ്യ മാധവൻ. ആദ്യ ചിത്രത്തിൽ എന്നാൽ താരത്തിന് ഡയലോഗുകളോ ക്ളോസപ്പ് ഷോട്ടുകളോ ഉണ്ടായിരുന്നില്ല. അതിനു ശേഷം അഴകിയ രാവണൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം ബാലതാരമായി ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം ലാൽ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിൽ ആണ് നായികയായി അഭിനയിച്ചത്. അവിടുന്ന് അങ്ങോട്ട് മലയാള സിനിമയിൽ കാവ്യ വസന്തം തീർക്കുകയായിരുന്നു താരം. രണ്ടു തവണ മികച്ച നടിക്കുള്ള കേരളം സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം താരത്തിന് ലഭിച്ചു. ഗ്ലാമർ വേഷങ്ങൾ അഭിനയിക്കാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞ കാവ്യ മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു.

ഇപ്പോൾ കാവ്യയുടെ ആദ്യ ചിത്രം പൂക്കാലം വരവായി സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് രചയിതാവ് പി ആർ നാഥൻ. പി ആർ നാഥൻ ആയിരുന്നു ചിത്രത്തിന്റെ രചയിതാവ്. അന്ന് ചെറിയ വേഷങ്ങളിൽ ആണ് കാവ്യയും ദിവ്യ ഉണ്ണിയും എത്തിയത്. സ്കൂൾ ബസ്സിൽ ഉള്ള രണ്ടു കുട്ടികൾ ആയിട്ടാണ് ഇരുവരും എത്തിയത്. പിന്നെ ആണ് ആ കുട്ടിയുടെ പേര് കാവ്യ മാധവൻ എന്നൊക്കെ അറിഞ്ഞത്. അന്ന് കാവ്യയുടെ അമ്മയെ ചിത്രത്തിന്റെ സെറ്റിൽ വെച്ച് കണ്ടപ്പോൾ മകളെ ഒരു നായികയോ നർത്തകിയോ ആക്കണം എന്നാണു തന്റെ ആഗ്രഹം എന്ന് പറഞ്ഞത് ഇപ്പോഴും തനിക്ക് ഓര്മ ഉണ്ട്. അന്ന് ചിത്രത്തിൽ ഒരു ഡയലോഗും ക്ളോസപ്പും ഒന്നും കാവ്യയ്ക്ക് ഇല്ലായിരുന്നു.

അന്ന് ആ ചിത്രത്തിൽ കാവ്യയെയും ദിവ്യ ഉണ്ണിയേയും ആരും തിരിച്ചറിഞ്ഞത് പോലും ഇല്ല. അന്ന് ആ ചിത്രത്തിൽ ശ്യാമിലി ആയിരുന്നു താരം ആയി നിന്നത്. വളരെ മിടുക്കി ആയിരുന്നു ശ്യാമിലി. ചേച്ചിയെ പോലെ തന്നെ വളരെ മിടുക്കി ആയിരുന്നു ശ്യാമിലിയും. രണ്ടു പേർക്കും അവരുടെ അച്ഛൻ ആയിരുന്നു അഭിനയത്തെ കുറിച്ച് പറഞ്ഞു കൊടുത്തത്.