അമ്മയുള്ളപ്പോൾ ഞാൻ ആ രംഗങ്ങൾ ഷൂട്ട് ചെയ്യില്ല കാവ്യയുടെ വാശിയെക്കുറിച്ച് സംവിധായകൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കാവയമാധവൻ നിരവധി നല്ല കഥാപാത്രണങ്ങളാണ് മലയാളസിനിമക്കായി നടി സമ്മാനിച്ചത്. ഇപ്പോൾ താരം ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പൊതു സമൂഹവുമായി…

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കാവയമാധവൻ നിരവധി നല്ല കഥാപാത്രണങ്ങളാണ് മലയാളസിനിമക്കായി നടി സമ്മാനിച്ചത്. ഇപ്പോൾ താരം ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പൊതു സമൂഹവുമായി പങ്ക് വെക്കാറുണ്ട്. ഇത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ പിറന്നാൾ ദിനത്തിൽ നിരവധി വെളിപ്പെടുത്തലുകളുമായി പലരും എത്തിയിരുന്നു ഇപ്പോൾ അത്തരത്തിൽ സംവിധായൻ കമലിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്.

മമ്മൂട്ടി ചിത്രം അഴകിയ രാവണൻ എന്ന സിനിമയിൽ ബാല്യകാലം അഭിനയിച്ച കാവ്യ കുളക്കടവിൽ വെച്ച് ഉമ്മ നൽകുന്ന ഒരു സീൻ ഉണ്ടായിരുന്നു. പക്ഷെ ആ സീൻ ചിത്രീകരിക്കാൻ ഒരുങ്ങിയപ്പോൾ കാവ്യാ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ ആ സീൻ അഭിനയിക്കുന്നതിന് നിരവധി നിബന്ധവെച്ചാണ് ഷൂട്ടിംഗ് നടത്തിയത്. ആ സീൻ ചിത്രീകരിക്കുമ്പോൾ അവിടെ അങ്ങനെ ആരും കാണാൻ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യ നിബദ്ധന. എന്നാൽ ഞാനും ക്യാമറമാനും മറ്റും വേണം അമ്മയെയും അച്ഛനെയും കൂടെ വിളിച്ചു നിർത്താം എന്ന് ഞാൻ പറഞ്ഞു. അതും കാവ്യാ സമ്മതിച്ചിരുന്നില്ല. ‘അമ്മ എന്റെ കൂടെ നിന്നാൽ ഈ സീൻ എനിക്ക് ചെയ്യാനേ പറ്റില്ല എന്നാണ് കാവ്യാ പറഞ്ഞത്. ഒടുവിൽ ക്യാമറ മാനും ഞാനും അഭിനേതാക്കളും മാത്രം ഉള്ളപ്പോൾ ആണ് സീൻ ചിത്രീകരിച്ചത് എന്നും കമൽ പറഞ്ഞു. കാവ്യ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് കമലിന്റെ തന്നെ ചിത്രം പൂക്കാലം വരവായി എന്നതിൽ അഭിനയിക്കുന്നത്.