കാവ്യ മാധവൻ ഇന്ന് കോടതിയിലേക്ക്, കേസിൽ വലിയ ട്വിസ്റ്റ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യ മാധവൻ ഇന്ന് കോടതിയിലേക്ക്, കേസിൽ വലിയ ട്വിസ്റ്റ്!

Kavya Madhavan latest news

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരെയാണ് ഇതിനോടകം കോടതി വിചാരണ ചെയ്തത്. സിനിമ മേഖലയിലെ പല പ്രമുഖരെയും വിചാരണയ്ക്കായി കോടതി വിളിച്ചിരുന്നു. എന്നാൽ ഇതിൽ പലരും ആദ്യം നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായാണ് രണ്ടാമത് വിചാരണയ്ക്ക് വിളിച്ചപ്പോൾ മൊഴി നൽകിയത്. തങ്ങളുടെ മൊഴി മാറ്റിപ്പറഞ്ഞതിന്റെ പേരിൽ പല താരങ്ങളും വിമർശനങ്ങൾക്ക് ഇരയായിരുന്നു. ഇപ്പോൾ കേസിൽ വിസ്താരത്തിനായി കാവ്യ മാധവനെ വിളിച്ചിരിക്കുകയാണ്. ഇന്നാണ് കാവ്യയുടെ വിസ്താരം കോടതി നടത്തുക എന്നാൽ പുറത്ത് വരുന്ന വിവരം. കേസിൽ കാവ്യയുടെ സഹോദരനെയും ഭാര്യയേയും കഴിഞ്ഞ ആഴ്ച കോടതി വിസ്തരിച്ചിരുന്നു. ശേഷമാണ് കാവ്യയുടെ വിസ്താരം നടത്തുക.kavya-madhavan

കേസിൽ ആദ്യം വിസ്തരിക്കാനായി കാവ്യയെ വിളിച്ചപ്പോൾ തനിക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നാണ് കാവ്യ നൽകിയ മൊഴി. ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കോടതി ചോദിച്ചറിഞ്ഞേക്കും എന്നാണു നിഗമനം. അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കും. ഫെബ്രുവരി 2നാണ് നാദിര്‍ഷയെ വിസ്തരിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കേസിന്റെ വിചാരണ നടന്നു വന്നുകൊണ്ടിരിക്കെ കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിന്റെ വിചാരണയുടെ ഒരു ഘട്ടത്തിൽ പ്രൊസിക്യൂട്ടർ രാജി വെച്ചതിനെ തുടർന്ന് വിചാരണ മുടങ്ങിയിരുന്നു. ഇതിനു ശേഷം പുതിയ പ്രൊസിക്യൂട്ടറെ നിയമിക്കുകയും കേസിൽ വിസ്താരം പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസ് അതിന്റെ ശരിയായ വഴിക്കല്ല നടക്കുന്നതെന്നും തന്നെ മനഃപൂർവം മാനസികമായി സമ്മർദ്ദത്തിൽ ആക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയുമാണെന്നും ആളുകളുടെ മുന്നിൽ വെച്ച് പോലും മോശമായ രീതിയിലെ ചോദ്യങ്ങൾ കോടതിയിൽ വെച്ച് ചോദിച്ച് മറുപടി പറയാൻ കഴിയാത്ത അവസ്ഥപോലും തനിക്കുണ്ടാക്കിയെന്നു ആക്രമിക്കപ്പെട്ട നടി മേൽക്കോടതിയിൽ അറിയിച്ചിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!