നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ ഇന്നലെ കോടതിയിൽ ഹാജരായില്ല!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരെയാണ് ഇതിനോടകം കോടതി വിചാരണ ചെയ്തത്. സിനിമ മേഖലയിലെ പല പ്രമുഖരെയും വിചാരണയ്ക്കായി കോടതി വിളിച്ചിരുന്നു. എന്നാൽ ഇതിൽ പലരും ആദ്യം നൽകിയ മൊഴിയിൽ…

Kavya Madhavan latest news

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരെയാണ് ഇതിനോടകം കോടതി വിചാരണ ചെയ്തത്. സിനിമ മേഖലയിലെ പല പ്രമുഖരെയും വിചാരണയ്ക്കായി കോടതി വിളിച്ചിരുന്നു. എന്നാൽ ഇതിൽ പലരും ആദ്യം നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായാണ് രണ്ടാമത് വിചാരണയ്ക്ക് വിളിച്ചപ്പോൾ മൊഴി നൽകിയത്. തങ്ങളുടെ മൊഴി മാറ്റിപ്പറഞ്ഞതിന്റെ പേരിൽ പല താരങ്ങളും വിമർശനങ്ങൾക്ക് ഇരയായിരുന്നു. കേസിൽ വിസ്താരത്തിനായി കാവ്യ മാധവനെ കഴിഞ്ഞ ദിവസമാണ് കോടതി വിളിച്ചിരുന്നത്. ജനുവരി 28 വ്യാഴാഴ്ച കാവ്യ കോടതിയിൽ ഹാജരാകും എന്നാണു റിപ്പോർട്ടുകൾ പറഞ്ഞത്. കേസിൽ കാവ്യയുടെ സഹോദരനെയും ഭാര്യയേയും കഴിഞ്ഞ ആഴ്ച കോടതി വിസ്തരിച്ചിരുന്നു. ശേഷമാണ് കാവ്യയുടെ വിസ്താരം നടത്തുക.

കേസിൽ പ്രധാന സാക്ഷികളിൽ ഒരാൾ ആണ് കാവ്യ. എന്നാൽ വിസ്താരത്തിനായി കാവ്യ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും താരം ഹാജരായില്ല. ഇതിന്റെ കാരണം എന്താണെന്നാണ് പ്രേക്ഷകർ ഇപ്പോൾ അന്വേഷിക്കുന്നതും. ഒരു പക്ഷെ കാവ്യയുടെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറിയിട്ടുണ്ടാകും എന്നാണ് പ്രേഷകരുടെ നിഗമനം. കേസിൽ പുതിയ പ്രൊസിക്യൂട്ടറെത്തിയതോടെ കേസ് കൂടുതൽ ഊർജിതം ആയിരിക്കുകയാണ്. മലയാള സിനിമയിലെ നിരവധി താരങ്ങൾ ആണ് കേസുമായി ബന്ധപെട്ടു ഇതിനോടകം കോടതിയിൽ എത്തിയത്.

കേസിൽ ആദ്യം വിസ്തരിക്കാനായി കാവ്യയെ വിളിച്ചപ്പോൾ തനിക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നാണ് കാവ്യ നൽകിയ മൊഴി. ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ് കോടതി രണ്ടാമതും കാവ്യയെ വിളിച്ചത് എന്നാണു നിഗമനം. അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കും. ഫെബ്രുവരി 2നാണ് നാദിര്‍ഷയെ വിസ്തരിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കേസിന്റെ വിചാരണ നടന്നു വന്നുകൊണ്ടിരിക്കെ കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കാവ്യയുടെ അമ്മയെയും കോടതി നേരുത്തെ ചോദ്യം ചെയ്തിരുന്നു.