അന്ന് കാവ്യയുടെ വീട് കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി, തുറന്നു പറഞ്ഞു ലാല്‍ ജോസ് - മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് കാവ്യയുടെ വീട് കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി, തുറന്നു പറഞ്ഞു ലാല്‍ ജോസ്

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. ഇപ്പോൾ മലയാള സിനിമയുടെ ജനപ്രീയ നായകൻ ദിലീപിനെ വിവാഹം കഴിച്ച കാവ്യ സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ്.

വിവാഹശേഷം കാവ്യ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും കാവ്യയുടേതായി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഒക്കെ പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച സ്വീകാര്യതയാണ് കാവ്യയുടെ ചിത്രങ്ങൾക്ക് എല്ലാം ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. ഓരോ തവണയും പുറത്ത് വരുന്ന ചിത്രങ്ങളിൽ എല്ലാം കൂടുതൽ സുന്ദരിയായാണ് കാവ്യ കാണുന്നത്. സിനിമയിൽ സജീവം അല്ലെങ്കിലും ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയെ പിന്നിലാക്കാൻ മറ്റ് യുവാനായികമാർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. കാവ്യാ മാധവന്റെ സിനിമ ചരരിത്രത്തിൽ മാറ്റി വെക്കാൻ കഴിയാത്ത ഒരു ചിത്രം ആയിരുന്നു മീശ മാധവൻ,

ദിലീപ് ആയിരുന്നു ചിത്രത്തിൽ താരത്തിന്റെ നായകൻ. ലാൽജോസ് സംവിധാനം ചെയ്ത ചിത്രം വൻ വിജയം ആയിരുന്നു. ഇപ്പോൾ  സിനിമയിലെ മാധവന്റെയും രുക്മിണിയുടെയും വീട് കണ്ടുപിടിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടെന്നു പറയുകയാണ്  ലാൽജോസ്. തട്ടിന്റെ മുകളില്‍ നിന്നും തലകീഴായി രുക്മിണിയുടെ റൂമിലേക്ക് ഇറങ്ങുന്ന മാധവന്‍, ഇങ്ങനെയൊരു സീനുണ്ടായിരുന്നു. അത്തരത്തില്‍ മച്ചുള്ള വീടിനായാണ് അന്വേഷിച്ചത്. പാലക്കാട് നിന്ന് നിരാശരായി തിരിച്ചുവരുന്നതിനിടയിലാണ് മങ്കരയിലെ ഓടിട്ട വീട്ടിലേക്ക് പോയത് അങ്ങനെ അവിടെ പോയി കാണുകയും അത് ഇഷ്ടമാകുകയും ചെയ്യുക ആയിരുന്നു എന്ന് പറയുകയാണ് ലാൽജോസ്

Trending

To Top