കറുപ്പിൽ അതി മനോഹരിയായ കാവ്യ, എന്താണ് ഈ സൗന്ദര്യ രഹസ്യമെന്ന് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

കറുപ്പിൽ അതി മനോഹരിയായ കാവ്യ, എന്താണ് ഈ സൗന്ദര്യ രഹസ്യമെന്ന് ആരാധകരും!

kavya madhavan new photos

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. അതിനു ശേഷമാണ് താരം നടൻ ദിലീപിനെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം.

Kavya-Madhavan-latest-news

Kavya-Madhavan-latest-news

വിവാഹശേഷം കാവ്യ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും കാവ്യയുടേതായി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഒക്കെ പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച സ്വീകാര്യതയാണ് കാവ്യയുടെ ചിത്രങ്ങൾക്ക് എല്ലാം ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. ഓരോ തവണയും പുറത്ത് വരുന്ന ചിത്രങ്ങളിൽ എല്ലാം കൂടുതൽ സുന്ദരിയായാണ് കാവ്യ കാണുന്നത്. സിനിമയിൽ സജീവം അല്ലെങ്കിലും ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയെ പിന്നിലാക്കാൻ മറ്റ് യുവാനായികമാർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കാവ്യയുടെ ചിത്രങ്ങൾക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത നിറമുള്ള ചുരിദാറിൽ പതിവിലും കൂടുതൽ സുന്ദരിയായാണ് കാവ്യ കാണുന്നത്. കാവ്യയ്ക്ക് ഒപ്പമുള്ള ചിത്രം ആണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

 

 

 

 

 

 

 

Trending

To Top
Don`t copy text!