അന്ന് കാവ്യാ മാധവനെ അണിയിച്ചൊരുക്കുവാനുള്ള ഭാഗ്യം എനിക്കാണ് കിട്ടിയത് !! കാവ്യയുടെ പഴയകാല ചിത്രങ്ങൾ വൈറൽ

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും…

kavya-madhavan

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു.  വിവാഹത്തോടെ അഭിനയ ജീവിതത്തിന് ബ്രേക്കിടുകയായിരുന്നു താരം.

KAVYA MADHAVAN

മഹാലക്ഷ്മിയെന്ന മകളുണുണ്ട് ഈ ദമ്ബതികള്‍ക്ക്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനായി താരമെത്താറുണ്ട്.  കാവ്യ മാധവന് വേണ്ടി മേക്കപ്പ് ചെയ്തതിനെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ടിസ്റ്റായ അനില ജോസഫ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. കാവ്യയ്‌ക്കൊപ്പമുള്ള ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

kavya

ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. മുന്‍പ് നഷ്ടമായ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍റെ പിറന്നാള്‍. അതിന് മുന്‍പായാണ് മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളാഘോഷിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.