ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം !! ദിലീപ് എന്നാണെന്നു എല്ലാവരും കരുതി , പക്ഷെ കാവ്യയുടെ മറുപടി മറ്റൊരു യുവനടന്റെ പേരായിരുന്നു

ബാലതാരമായി എത്തി മലായാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് കാവ്യാ മാധവൻ. നായികമാരുടെ ഒക്കെ കുട്ടിക്കാലം അഭിനയിച്ചായിരുന്നു കാവ്യയുടെ വെള്ളിത്തിരയിലെ തുടക്കം.വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം…

kavya-madhavan

ബാലതാരമായി എത്തി മലായാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് കാവ്യാ മാധവൻ. നായികമാരുടെ ഒക്കെ കുട്ടിക്കാലം അഭിനയിച്ചായിരുന്നു കാവ്യയുടെ വെള്ളിത്തിരയിലെ തുടക്കം.വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം ഒട്ടുമിക്ക താരങ്ങളുടെ കൂടെ കാവ്യാ അഭിനയിച്ചിട്ടുണ്ട്, പെട്ടെന്നായിരുന്നു കാവ്യ വെള്ളിത്തിരയിൽ തിളങ്ങിയത്.

dillep'-and-kavyamadhvan-th

1991 ല്‍ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ എല്ലാ താര രാജക്കന്മാരുടെ കൂടെയും അഭിനയിക്കാൻ ഇങ്ങനെ എല്ലാ താരങ്ങൾക്കും അവസരം കിട്ടില്ല . എന്നാൽ കാവ്യക്ക് അതിനുള്ള അവസരം കിട്ടി. കാവ്യയുടെ കരിയറിലെ തന്നെ മികച്ച ഒരു ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ. ഈ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ ഒരനുഭവം ലാൽജോസ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ദിലീപ് പേടിപ്പിച്ച കഥ ലാല്‍ ജോസ് ഒരു ചാനല്‍ ചര്‍ച്ചയില് പങ്കുവച്ചത് വളരെ വേഗമാണ് വൈറലായത്.അന്ന് കാവ്യഒൻപതാം ക്ലാസ്സിൽ പഠിക്കുവായിരുന്നു. സെറ്റിൽ എല്ലാവരും ഇരിക്കുന്ന സമയത്ത് കാവ്യയോട് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ ആരാണെന്നു ചോദിച്ചു. എല്ലാവരും കാവ്യാ ദിലീപിന്റെ പേര് പറയും എന്നാണ് കരുതിയത്, എന്നാൽ കാവ്യ പറഞ്ഞത് മറ്റൊരു പേരായിരുന്നു, ദിലീപ് ഇതും പ്രതീക്ഷിച്ചാണ് അവിടെ ഇരുന്നിരുന്നത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ കാവ്യ തെറ്റിച്ചു.

കാവ്യാ പറഞ്ഞത് മറ്റൊരു പേരായിരുന്നു. കാവ്യ പറഞ്ഞത് മറ്റൊരു പേരായിരുന്നു. കാവ്യ പറഞ്ഞ പേര് ചാക്കോച്ചൻ എന്നായിരുന്നു. എന്നാല്‍ കാവ്യ ഉടനടി പറഞ്ഞത്കു ഞ്ചാക്കോ ബോബന്‍ എന്നാണ്. ഇത് കേട്ട് ദിലീപ് ഞെട്ടി. ആദ്യത്തെ സിനിമയായതും പോര, ഇവിടെ ഉള്ള ബുദ്ധിമുട്ടുകള്‍ മൊത്തം ഞാന്‍ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം.ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ലെന്നും ഇവളെ മാറ്റിയേര്. എന്നും പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി എന്ന് ലാല്‍ ജോസ് പറയുന്നു.

kunjakko-boban-love

ആ സമയത്ത് അനിയത്തി പ്രാവിൽ ചാക്കോച്ചൻ വളരെ കത്തി നിൽക്കുന്ന സമയം ആയിരുന്നു. അത് കൊണ്ടാണ് കാവ്യ അങ്ങനെ പറഞ്ഞത് എന്നും ലാൽജോസ് പറയുന്നു. എന്നാൽ ദിലീപ് അത് സീരിയസ് ആയിട്ടാണ് പറഞ്ഞത് എന്ന് കാവ്യാ കരുതി എന്നും ലാൽജോസ് പറയുന്നു. പിന്നീട് കാവ്യാ ദിലീപിനോട് നേരിട്ട് പോയി എനിക്ക് നേരിട്ട് കാണാൻ ചേട്ടനെ ആണ് ഇഷ്ട്ടം എന്ന് പറഞ്ഞതിന് ശേഷമാണു ദിലീപിന്റെ പിണക്കം മാറിയതെന്നും ലാൽജോസ് വ്യകതമാക്കുന്നു.