ആ പെട്ടിയും താന്‍ മരിക്കുമ്പോള്‍ കൂടെ വച്ച് വേണം കത്തിക്കണം, കാവ്യ മാധവന്‍

മലയാളിത്തമുള്ള നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പിന്നീട് നായികാവേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. സോഷ്യല്‍ മീഡിയകളിലും നടി അധികം സജീവമല്ല.…

മലയാളിത്തമുള്ള നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പിന്നീട് നായികാവേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. സോഷ്യല്‍ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാല്‍ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാകാറുണ്ട്.തനിക്ക് ഏറെ ഇഷ്ടമുള്ള കുറച്ച് സാധനങ്ങള്‍ താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും തന്റെ പ്രിയപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്ന പെട്ടിയും താന്‍ മരിക്കുമ്പോള്‍ കൂടെ വച്ച് വേണം കത്തിക്കണമെന്ന് കാവ്യ പറയുന്ന അഭിമുഖവും ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്…

കാവ്യയുടെ വാക്കുകള്‍-

ചേട്ടന്‍ ആദ്യമായി ഓസ്ട്രേലിയയില്‍ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെര്‍ഫ്യൂം. ആ ബോട്ടില്‍ താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ക്ളാസ്സ്‌മേറ്റ്‌സ് സിനിമയുടെ ലോക്കേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്റെ ശേഖരത്തിലേക്ക് ലാല്‍ ജോസ് ഉപയോഗിച്ച സിഗരറ്റ് കൂടും സൂക്ഷിച്ചു വച്ചിട്ടുണ്ട്.
തുന്നല്‍ പഠിച്ചിട്ടില്ലാത്ത തന്റെ അമ്മ കൈകൊണ്ട് തുന്നിയ ഒരു ഉടുപ്പ് താന്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. വാടാമല്ലിയുടെ നിറമുള്ള ആ ഉടുപ്പ് വലുതായിട്ടും കളയാതെ അമ്മ സൂക്ഷിച്ചുവച്ചിരുന്നു. അതിന്റെ ഒപ്പം വല്യമ്മയുടെ ഒരു കുഞ്ഞു മിഡിയും ഉണ്ട്. അത് കൈമാറി തന്റെ കയ്യിലെത്തി,