കൈമാറി എന്റെ കയ്യിൽ എത്തി ഇനി അത് എന്റെ മകൾക്ക് കാവ്യയുടെ കയ്യിലെ അമൂല്യ നിധി !!

കാവ്യയെ അടുത്തറിയാവുന്ന കാവ്യയുടെ ആരാധകർക്കും മറ്റും കവിയുടെ ഒരു ചെല്ലപ്പേരിനെക്കുറിച്ച് അറിയുവാൻ കഴിയുന്നതാണ്. പണ്ട് കടിഞ്ഞൂൽ കല്യാണം സിനിമയിൽ താൻ ചെറുപ്പത്തിൽ ഉപയോഗിച്ച എല്ലാ സാധനങ്ങളും എണ്ണിയെണ്ണി സൂക്ഷിക്കുന്ന ഹൃദയ കുമാരിയെ എല്ലാവർക്കും പരിചയമാണ്.…

കാവ്യയെ അടുത്തറിയാവുന്ന കാവ്യയുടെ ആരാധകർക്കും മറ്റും കവിയുടെ ഒരു ചെല്ലപ്പേരിനെക്കുറിച്ച് അറിയുവാൻ കഴിയുന്നതാണ്. പണ്ട് കടിഞ്ഞൂൽ കല്യാണം സിനിമയിൽ താൻ ചെറുപ്പത്തിൽ ഉപയോഗിച്ച എല്ലാ സാധനങ്ങളും എണ്ണിയെണ്ണി സൂക്ഷിക്കുന്ന ഹൃദയ കുമാരിയെ എല്ലാവർക്കും പരിചയമാണ്. ആ പേര് തന്നെയാണ് കാവ്യക്ക് ഉള്ളത്. പ്രിയപ്പെട്ടവർ എന്ത് നൽകിയാലും കൗതുകം തോന്നുന്ന എല്ലാം സൂക്ഷിച്ചു വെക്കുന്ന ഒരു സ്വാഭാവം കാവ്യക്ക് ഉണ്ട്. മുൻപ് പിണക്കം മാറ്റാൻ റിമിടോമി നൽകിയ കൂളിംഗ് ഗ്ലാസ് ഇപ്പോഴും കാവ്യാ സൂഷിച്ച് വെച്ചിട്ടുണ്ടെന്ന് കാവ്യ തന്നെ പറയുന്നുണ്ട്. ഇതെല്ലം സൂഷിച്ച് വെക്കാൻ കാവ്യക്ക് തന്റെതായ പെട്ടിയും ഉണ്ട്.

താൻ മരിക്കുമ്പോൾ പെട്ടികൂടി കൂട്ടിയിട്ട് കത്തിക്കണം എന്നാണ് കാവ്യയുടെ ആവിശ്യവും താൻ ചെറുതായിരുന്നപ്പോൾ ‘അമ്മ തുന്നിയ ഉടുപ്പ് മുതൽ ഇപ്പോൾ കിട്ടിയ സ്റ്റേറ്റ് അവാർഡ് വരെ അതിൽ സൂഷിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. കാവ്യയുടെ ചെറുപ്പകാലം മുതൽ അഭിനയരംഗം വരയുള്ള ഫോട്ടോ കോർത്തിണക്കി അച്ഛൻ നൽകിയ ബുക്കും അതിൽ സൂഷിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു. എന്തിന് ഏറെ പറയുന്നു ക്ലാസ്സ്മേറ്റ്സ് സിനിമ സമയത്ത് ലാൽജോസ് ഉപയോഗിച്ച സിഗർറ്റിന്റെ കൂട് വരെ അതിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് താരം പറയുക ഇതെല്ലം കേൾക്കുമ്പോൾ കേൾക്കുന്നവർക്ക് ചിരി തോന്നിയാലും ഈ ഒരു പെട്ടി കാവ്യക്ക് പ്രിയപ്പെട്ടതാണ്.

ഒപ്പം എല്ലാത്തിനും ഉപരി ‘അമ്മ നൽകിയ ഒരു സമ്മാനം ഉണ്ട് കാവ്യക്ക് തുന്നൽ പോലും പഠിച്ചിട്ടില്ലാത്ത കാവ്യയുടെ ‘അമ്മ തന്റെ ഒരു വായിൽ സ്വന്തം കൈകൊണ്ട് നെയ്ത് കൊടുത്ത കുട്ടി ഉടുപ്പ് ആ ഉടുപ്പ് ഇന്നും കാവ്യാ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇതുവരെ ഇതൊന്നും ആർക്കും കൊടുത്തിട്ടില്ല എന്നാണ് താരം പറയുന്നത്. ഇനി ഇതെല്ലം തന്റെ മകൾക്കാണ് എന്നും കാവ്യാ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത് ‘അമ്മ തുന്നിയ ഉടുപ്പ് മഹാലക്ഷ്മിക്ക് നൽകിയോ എന്നാണ്.