വിവാഹത്തിന് ഒരാഴ്‌ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത് ; സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവൻ. ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി താരം ഉയരുകയായിരുന്നു. തുടർന്ന് ജനപ്രിയ നായകൻ ദിലീപിനെ വിവാഹവും കഴിച്ചു. ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയാകുന്നത് കാവ്യമണ്ഡവന്റെ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവൻ. ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി താരം ഉയരുകയായിരുന്നു. തുടർന്ന് ജനപ്രിയ നായകൻ ദിലീപിനെ വിവാഹവും കഴിച്ചു. ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയാകുന്നത് കാവ്യമണ്ഡവന്റെ ഒരു അഭിമുഖമാണ്. ദിലീപുമായുള്ള തന്റെ വിവാഹത്തെ കുറിച്ചാണ് കാവ്യാ അഭിമുഖത്തിൽ പറയുന്നത്. “എല്ലാം അപ്രതീക്ഷിതമായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണ്ജീവിതത്തിൽ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവർക്ക് അതൊരു മനസമാധാനം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി, അതാണ് ദിലിപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ല. സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടൻ. എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹത്തിന് ഒരാഴ്‌ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്. ജാതകങ്ങൾ തമ്മിൽ പിന്നീട് ചേർച്ച ഒത്തുനോക്കിയപ്പോൾ നല്ല ചേർച്ച. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. എല്ലാ അർത്ഥത്തിലും ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത്.” എന്നായിരുന്നു കാവ്യയുടെ വാക്കുകൾ.