‘ആനന്ദവൈഭവ’ത്തിന് ആശംസയുമായി കാവ്യാ മാധവൻ

മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവൻ. തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചതാരമായിരുന്നു കാവ്യ മാധവൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കാവ്യ ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. വളരെ അപുർവ്വമായെ കാവ്യയെ…

മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവൻ. തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചതാരമായിരുന്നു കാവ്യ മാധവൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കാവ്യ ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. വളരെ അപുർവ്വമായെ കാവ്യയെ ഇപ്പോൾ ആരാധകർ കാണാറുള്ളൂ.

ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് കാവ്യ. സാഷ്യൽമീഡിയയിൽ ഒട്ടും സജീവമല്ല താരം. താരത്തിൻറെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ അപുർവ്വമായി മാത്രമോ കണാറുള്ളു. ഇപ്പോഴിതാ കാവയ മാധവൻ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. തന്റെ ഗുരുനാഥൻ ആരംഭിക്കുന്ന സംരംഭത്തിനു ആശംസ അറിയിക്കുന്നതാണ് കാവ്യ പങ്കുവച്ച വീഡിയോയിൽ ഉള്ളത്.

ലോകത്തിലെ ആദ്യ ക്ലാസിക്കൽ ഡാൻസ് ബാൻഡായി തുടങ്ങുന്ന ‘ആനന്ദവൈഭവ’ത്തിനാണ് കാവ്യ ആശംസകൾ അറിയിച്ചത്. കാവ്യയുടെ അധ്യാപകനും നർത്തകനുമായ ആർ എൽ വി ആനന്ദാണ് ക്ലാസിക്കൽ ഡാൻസ് ബാൻഡിന് നേതൃത്വം നൽകുന്നത്. നവംബർ 14 നു തൃശൂർ പെരിങ്ങോട്ടു ക്ഷേത്രത്തിൽ വച്ചാണ് ആനന്ദവൈഭവ എന്ന ബാൻഡിന്റെ അരങ്ങേറ്റം. മാഷ് തനിക്ക് ഗുരു മാത്രമല്ല സഹോദര തുല്ല്യനുമാണ് എന്നും കാവ്യ പറഞ്ഞു.